ബാബാരാംദേവിന്റെ സ്വദേശി മെസേജിംഗ്‌ ആപ്പ്; വാട്സപ്പിന് വെല്ലുവിളിയായി കിംഭോ

സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകൾ കിംഭോയിലുണ്ടെന്നാണ് വിവരം.

ബാബാരാംദേവിന്റെ സ്വദേശി മെസേജിംഗ്‌ ആപ്പ്; വാട്സപ്പിന് വെല്ലുവിളിയായി കിംഭോ

വാട്സപ്പിനു വെല്ലുവിളിയുമായി ബാബാ രാംദേവ്. കിംഭോ എന്നു പേരിട്ട മെസേജിങ് ആപ്പ് പുറത്തിറക്കാനൊരുങ്ങുകയാണ് പതഞ്ജലി. സ്വദേശി സമൃദ്ധി എന്ന പേരിൽ പുറത്തിറക്കുന്ന സിം കാർഡുകൾക്കു പിന്നാലെയാണ് പതഞ്ജലി സ്വദേശി മെസേജിങ് ആപ്പ് വരുന്നത്. സ്വദേശി സമൃദ്ധിക്കു ശേഷം കിംഭോ വരുമെന്നും അത് വാട്സപ്പിനു വെല്ലുവിളിയാകുമെന്നും പതഞ്ജലി വക്താവ് എസ്.കെ. തിജർവാല ട്വീറ്റ് ചെയ്തു.

സ്വകാര്യ, ഗ്രൂപ്പ് ചാറ്റുകൾ, സൗജന്യ വോയ്സ്, വിഡിയോ കോളുകൾ, ടെക്സ്റ്റ്, ശബ്ദ സന്ദേശങ്ങൾ, വിഡിയോ, സ്റ്റിക്കറുകൾ തുടങ്ങിയവ പങ്കുവയ്ക്കുന്നതടക്കം ധാരാളം ഫീച്ചറുകൾ കിംഭോയിലുണ്ടെന്നാണ് വിവരം.

ബിഎസ്എൻഎല്ലുമായി സഹകരിച്ചാണ് രാംദേവ് സ്വദേശി സമൃദ്ധി സിംകാർഡ് ഇറക്കുന്നത്. 144 രൂപയ്ക്ക് റീചാർജ് ചെയ്താൽ ഇന്ത്യയിലുടനീളം പരിധിയില്ലാതെ വിളിക്കാൻ കഴിയും. ഒപ്പം 2 ജിബി ഡാറ്റയും 100 സൗജന്യ എസ്എംഎസും ലഭിക്കും. സിം കാർഡുകൾ‌ ബിഎസ്എൻഎൽ ഓഫിസുകൾ വഴിയാണ് ലഭിക്കുകയെന്നാണ് വിവരം. ആദ്യഘട്ടത്തിൽ പതഞ്ജലിയിലെ ജീവനക്കാർക്കു മാത്രമാണ് സിം കാർഡ് ലഭ്യമാകുക. പിന്നീട് പൊതുജനങ്ങൾക്കും സിം ലഭ്യമാകുകയും കാർഡ് വാങ്ങുന്നവർക്ക് പതഞ്ജലി ഉത്പന്നങ്ങൾ 10 ശതമാനം ഇളവിൽ ലഭിക്കുകയും ചെയ്യുമെന്നാണ് വാഗ്ദാനം.

Read More >>