ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍; വന്‍ ഓഫറുകളുമായി ആമസോണ്‍

എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ ഓഫറുകള്‍ നല്‍കുന്നത്. ഓഫറുകളുടെ ഭാഗമായി മൊബൈലുകള്‍ക്ക് 40 ശതമാനം വിലക്കുറവും

ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍; വന്‍ ഓഫറുകളുമായി ആമസോണ്‍

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയിലിനോടനുമ്പന്ധിച്ച് വന്‍ ഓഫറുകളുമായി ആമസോണ്‍ രംഗത്ത്. ഫ്‌ളികാര്‍ട്ടിന് പിന്നാലെയാണ് ആമസോണിന്റെ ഓഫര്‍ വില്‍പ്പനയും ആരംഭിക്കുന്നത്. ഇന്നുമുതല്‍ ആരംഭിച്ച ഓഫറുകള്‍ 24 വരെ ഉണ്ടായിരിക്കും.

ഓഫറിന് മുന്നോടിയായി ചില മൊബൈല്‍ ഫോണുകള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ ലഭ്യമാകുന്നുണ്ട്. ഇന്നുമുതല്‍ വാങ്ങുന്ന ഉത്പന്നങ്ങളുടെ വില അടുത്ത വര്‍ഷം കൊടുത്താല്‍ മതിയെന്ന ഓഫറും ആമസോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ഡിഎഫ്‌സി ക്രെഡിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്കാണ് ആമസോണ്‍ ഓഫറുകള്‍ നല്‍കുന്നത്.

ഓഫറുകളുടെ ഭാഗമായി മൊബൈലുകള്‍ക്ക് 40 ശതമാനം വിലക്കുറവും. ആപ്പിള്‍, സാംസങ്, വണ്‍പ്ലസ്, ലെനോവോ, എല്‍ജി തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകള്‍ക്കാണ് 40 ശതമാനം ഇളവുകള്‍ ലഭിക്കുക. ഇലക്ട്രിക്ക് ഉപകരണങ്ങള്‍ക്ക് 60 ശതമാനം ഇളവ് ആമസോണ്‍ നല്‍കുന്നുണ്ട്. ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും ഇഎംഐ ഓഫറുകളും ആമസോണ്‍ നല്‍കുന്നുണ്ട്.

Read More >>