ആമസോണ്‍: പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാന്റ്; കത്തുന്ന വിലയ്ക്ക് ചിരട്ട, ചാണകം, ചക്കക്കുരു മുതല്‍ പുളിങ്കുരു വരെ വാങ്ങാം

പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ വന്‍ ഡിമാന്റായതിനാലാണ് ഉയർന്ന വില ഈടാക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

ആമസോണ്‍: പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് വൻ ഡിമാന്റ്; കത്തുന്ന വിലയ്ക്ക് ചിരട്ട, ചാണകം, ചക്കക്കുരു മുതല്‍ പുളിങ്കുരു വരെ വാങ്ങാം

ആമസോണ്‍ ഓൺലൈൻ വെബ്സൈറ്റ് മലയാളി ഉപഭോക്താക്കൾക്ക് ഇതിനകം പ്രിയപ്പെട്ടതായി കഴിഞ്ഞു. പ്രകൃതിദത്ത ഉൽപ്പന്നങ്ങൾക്ക് ആമസോണിൽ വൻ ഡിമാന്റാണ് ഇപ്പോൾ. ചിരട്ട ആമസോണില്‍ ലഭിക്കുന്നത് വന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. നിസാരമെന്നു മലയാളികൾ കരുതിയ ചിരട്ട കപ്പ് ആയി രൂപം മാറി തീ വിലയ്ക്ക് വിൽക്കുന്നു എന്നതിനാലാണ് വന്‍ ചര്‍ച്ചയായത്.

ഇതിന് പിന്നാലെ ആമസോണില്‍ ലഭിക്കുന്ന മറ്റ് വിഭവങ്ങളുടെ ലിസ്റ്റ് കൂടി എത്തിയിരിക്കുകയാണ്. ഏതാനും ചില വിഭവങ്ങളുടെ ഒടുവിൽ ലഭ്യമായ വില:

100 ഗ്രാം പുളിങ്കുരു- ഗ്രാമിന് 100 രൂപ

പച്ച മാവില 25 എണ്ണം- 100 രൂപ (ഒരു പായ്ക്കറ്റ്)

ഉണങ്ങിയ മാവില- 199 രൂപ

100 ഗ്രാം പപ്പായ ഇല- 100 രൂപ

ചക്കക്കുരു (വരിക്ക) -നൂറ് രൂപ

നാല് ചെറിയ ചാണക ഉരുള - 250 രൂപ

ചാണകം: 199 രൂപ

ഇത്തരം പ്രകൃതിദത്ത ഉത്പന്നങ്ങള്‍ക്ക് യൂറോപ്യന്‍ രാജ്യങ്ങളിൽ ഉൾപ്പെടെ വന്‍ ഡിമാന്റായതിനാലാണ് ഉയർന്ന വില ഈടാക്കുന്നതെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കുന്നു. മലയാളി ഉപേക്ഷിച്ചിട്ട സാധനങ്ങള്‍ മുഴുവനും പ്രകൃതിദത്ത ഉൽപ്പന്നങ്ങളുടെ ഗുണങ്ങൾ നിരത്തിയാണ് തീ വിലയ്ക്ക് വിൽക്കുന്നത്.

Read More >>