ഭാരതി ഇന്‍ഫ്രാടെലിലെ ഓഹരികള്‍ എയര്‍ടെല്‍ വിറ്റു

ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം പ്രാഥമികമായി കടബാധ്യത കുറയ്ക്കുന്നതിനാണ് ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുകയെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു

ഭാരതി ഇന്‍ഫ്രാടെലിലെ ഓഹരികള്‍ എയര്‍ടെല്‍ വിറ്റു

ടവര്‍ കമ്പനിയായ ഭാരതി ഇന്‍ഫ്രാടെലിലുണ്ടായിരുന്ന 10.3 ശതമാനം ഓഹരികള്‍ ഭാരതി എയര്‍ടെല്‍ വിറ്റു.സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആറും ആഗോള നിക്ഷേപക മാനേജ്‌മെന്റ് സംരംഭമായ കാനഡ പെന്‍ഷന്‍ പ്ലാന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബോര്‍ഡും (സിപിപിഐബി) ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് ഓഹരികള്‍ കൈമാറിയത്.

ഒരു ഓഹരിക്ക് 325 രൂപയെന്ന നിരക്കില്‍ 6194 കോടി രൂപയ്ക്കാണ് ഓഹരി ക്രയവിക്രയം നടന്നത്. ഓഹരി വില്‍പ്പനയിലൂടെ ലഭിക്കുന്ന വരുമാനം പ്രാഥമികമായി കടബാധ്യത കുറയ്ക്കുന്നതിനാണ് ഭാരതി എയര്‍ടെല്‍ ഉപയോഗിക്കുകയെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. നിലവില്‍ കമ്പനിയുടെ കടബാധ്യത 67,769 കോടി രൂപയാണ്.

ഓഹരി വില്‍പ്പനയെ തുടര്‍ന്ന് എയര്‍ടെലിന് ഭാരതി ഇന്‍ഫ്രാടെലില്‍ 61.7 ശതമാനം ഓഹരികളും കെകെആറിനും സിപിപിഐബിക്കും 10.3 ശതമാനം ഓഹരികളുമാണ് ഉള്ളത്.

Read More >>