ആധാർ ലോകത്തിലെ ഏറ്റവും വലുതും പരിഷ്കൃതവുമായ ബയോമെട്രിക് ഐഡി സിസ്റ്റമാണെന്ന് മുകേഷ് അംബാനി

പണം ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ല എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.പണം ഒരിക്കലും എനിക്ക് എന്തെങ്കിലും കാര്യമായി നേടി നല്‍കി എന്ന് ഞാന്‍ കരുതുന്നില്ല. ലോകം എന്നെ ധനികന്‍ എന്ന് വിളിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലായെന്നും അംബാനി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു

ആധാർ ലോകത്തിലെ ഏറ്റവും വലുതും പരിഷ്കൃതവുമായ ബയോമെട്രിക് ഐഡി സിസ്റ്റമാണെന്ന് മുകേഷ് അംബാനി

ആധാർ ലോകത്തിലെ ഏറ്റവും വലുതും പരിഷ്കൃതവുമായ ബയോമെട്രിക് ഐഡി സിസ്റ്റമാണെന്ന് മുകേഷ് അംബാനി.104 ഉപഗ്രഹങ്ങളെ ഒരു റോക്കറ്റുമായി ബന്ധപ്പെടുത്തി വിക്ഷേപിച്ചതിനെയും ഇന്ത്യയുടെ ശാസ്ത്രസാങ്കേതിക പുരോഗതിയായി കാണാം. അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലെ മിക്ക ഇന്ത്യൻ കമ്പനികളും വിദേശത്ത് നിക്ഷേപം നടത്താൻ തീരുമാനിച്ചപ്പോൾ ഞങ്ങൾ ഏകദേശം 60 ബില്യൺ ഡോളർ ഇന്ത്യയിൽ നിക്ഷേപിക്കാൻ തീരുമാനിച്ചു. ഈ ഘട്ടത്തിലെ നിക്ഷേപ പ്രക്രിയ ഏതാണ്ട് പൂർത്തിയായി, ഞങ്ങളുടെ അടുത്ത നിക്ഷേപമായി ഇനിയും കൂടുതൽ സാധ്യതകൾക്ക് തയ്യാറാണ് എന്നും അദ്ദേഹം പറഞ്ഞു.

പണം ഒരിക്കലും തന്നെ ഭ്രമിപ്പിച്ചിട്ടില്ല എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി.പണം ഒരിക്കലും എനിക്ക് എന്തെങ്കിലും കാര്യമായി നേടി നല്‍കി എന്ന് ഞാന്‍ കരുതുന്നില്ല. ലോകം എന്നെ ധനികന്‍ എന്ന് വിളിക്കുന്നതിനെ ഇഷ്ടപ്പെടുന്നില്ലായെന്നും അംബാനി ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഒരു കമ്പനിയുടെ വളര്‍ച്ചയ്ക്ക് വേണ്ടുന്ന റിസ്ക്കിനെ പണത്തിന്റെ ലഭ്യത കുറവ് ചെയ്തേക്കാം. അതില്‍ അധികമായി അവയിലൊന്നും കാര്യമില്ല എന്നും ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യവസായി പറഞ്ഞു. തന്റെ പോക്കറ്റിൽ പണവും ക്രെഡിറ്റ് കാർഡും ഒരിക്കലും കൊണ്ടു നടക്കില്ലെന്ന് അംബാനി കൂട്ടിച്ചേർത്തു.ബില്‍ അടയ്ക്കുവാനായി ആരെങ്കിലും തന്റെ ഒപ്പം എപ്പോഴും ഉണ്ടാകാറുണ്ട്. അതിനാല്‍ പണം കയ്യില്‍ കരുതുന്ന സ്വഭാവം ഇല്ല. ക്രെഡിറ്റ് കാര്‍ഡ് പോലും ഉണ്ടാകാറില്ല.കുട്ടിക്കാലം മുതല്‍ തന്നെ ഇത് ശീലമായതിനാല്‍ മുതിര്‍ന്നപ്പോഴും മാറ്റം വരുത്തിയില്ല എന്നും അംബാനി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ നിക്ഷേപ അവസരമുള്ളതും ഇന്ത്യയിലാണ് എന്നും മുകേഷ് അംബാനി വിലയിരുത്തി. ലാഭം മാത്രം ലക്ഷ്യമിട്ടിരുന്ന ടെലികോം വ്യവസായത്തെ റിലയൻസ് ജിയോ തടസ്സപ്പെടുത്തി മൊബൈൽ ഫോണുകളിൽ സൌജന്യ കോളുകൾ, കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് എന്നിവ നൽകുവാൻ തങ്ങൾക്കായി. ഓരോ ത്രൈമാസത്തിലും ജിയോയുടെ സേവനത്തെ വിലയിരുത്തുവാനും അവസരം ലഭിക്കുന്നതായും ഇദ്ദേഹം ഓർമ്മിപ്പിച്ചു. സമ്പദ്വ്യവസ്ഥയിലെ എല്ലാ മേഖലകളിലും ഡിജിറ്റൽ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താവുന്നതാണ് - വാണിജ്യം, ഉത്പാദനം, കൃഷി, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ എന്നിവയിലെല്ലാം ഇങ്ങനെ ഉണ്ടാകണം എന്നും മുകേഷ് അംബാനി ഓര്‍മ്മിപ്പിച്ചു.

Read More >>