ഇന്ത്യയിലെ 50 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടേക്കും

ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയേക്കും.

ഇന്ത്യയിലെ 50 കോടി മൊബൈൽ കണക്ഷനുകൾ വിച്ഛേദിക്കപ്പെട്ടേക്കും

ആധാർ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മൊബൈൽ നമ്പറുമായി ബന്ധിപ്പിച്ച ആധാർ വിവരങ്ങൾ നീക്കം ചെയ്യാൻ കേന്ദ്ര സർക്കാർ ഉത്തരവിറക്കിയേക്കും. ഇതോടെ ആധാറല്ലാത്ത മറ്റൊരു തിരിച്ചറിയൽ രേഖ ഉപയോഗിച്ച് കെ‌വൈസി നൽകാത്ത മൊബൈൽ കണക്ഷനുകളെല്ലാം വിച്ഛേദിക്കപ്പെടും.

50 കോടി കണക്ഷനുകളാണ് ഇന്ത്യയിൽ നിലവിൽ ആധാർ കെ‌വൈസി ഉപയോഗിച്ച് പ്രവർത്തിക്കുന്നത്. ആ കണക്ഷനുകളെല്ലാം കേന്ദ്ര ഉത്തരവ് വന്നാൽ കട്ടാവും. എല്ലാ മൊബൈൽ ഫോൺ വരിക്കാരും വീണ്ടും കെവൈസി എടുക്കണമെന്ന ഉത്തരവ് കേന്ദ്ര സർക്കാർ ഉടൻ പുറപ്പെടുവിച്ചേക്കും

പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, വോട്ടേഴ്സ് കാർഡ്, വൈദ്യുതി ബിൽ, ഗ്യാസ് ബിൽ, പാൻ കാർഡ് എന്നിവയിൽ ഏതെങ്കിലുമൊന്ന് ഉപയോഗിച്ച് മൊബൈൽ സിം കാർഡുകൾ ബന്ധിപ്പിക്കണമെന്ന നിർദേശമാകും പുതിയതായി സർക്കാർ പുറപ്പെടുവിക്കുകയെന്ന് അറിയുന്നു.

ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം ടെലികോം സെക്രട്ടറി അരുണ സുന്ദരരാജൻ മൊബൈൽ സേവനദാതാക്കളുമായി ചർച്ച നടത്തി. നേരത്തെ മൊബൈൽ കണക്ഷൻ എടുക്കാൻ ആധാർ നിർബന്ധമാക്കിയിരുന്നു. ആധാർ ഉപയോഗിച്ച് കണക്ഷൻ എടുത്ത കണക്ഷനുകളെല്ലാം പുതിയതായി കെവൈസി ചെയ്യേണ്ടിവരും. ഏതായാലും ഇതുസംബന്ധിച്ച സർക്കാർ നിർദേശത്തിനായി കാത്തിരിക്കുകയാണ് ടെലികോം സേവനദാതാക്കൾ.

Read More >>