അവകാശ തർക്കം; ഡൽഹിയിൽ മക്ഡൊണാൾഡിന്റെ 43 റസ്റ്ററന്റുകൾ പൂട്ടുന്നു

മക്ഡോണാൾഡിന്റെയും കൊണാട്ട് പ്ലാസ റസ്റ്ററന്റിന്റെയും (സിപിആർഎൽ) സംയുക്ത ഉടമസ്ഥതയിലുള്ള 168 റസ്റ്ററന്റുകളിൽ 43 എണ്ണത്തിന്റെ പ്രവർത്തനമാണ് അവസാനിപ്പിക്കുന്നതെന്ന് മുൻ മാനേജിങ് ഡയറക്ട‍ർ വിക്രം ബക്ഷി പറഞ്ഞു.

അവകാശ തർക്കം; ഡൽഹിയിൽ മക്ഡൊണാൾഡിന്റെ 43 റസ്റ്ററന്റുകൾ പൂട്ടുന്നു

ഡൽഹിയിൽ മക്ഡൊണാൾഡിന്റെ 55 റസ്റ്ററന്റുകളിൽ 43 എണ്ണം പൂട്ടുന്നു. റസ്റ്ററന്റുകൾ അടച്ചു പൂട്ടുന്നതോടെ 1700 പേർക്ക് ജോലി നഷ്ടമാകുമെന്നാണ് കണക്കാക്കുന്നത്.

മക്ഡോണാൾഡിന്റെയും കൊണാട്ട് പ്ലാസ റസ്റ്ററന്റിന്റെയും (സിപിആർഎൽ) സംയുക്ത ഉടമസ്ഥതയിലുള്ള 168 റസ്റ്ററന്റുകളിൽ 43 എണ്ണത്തിന്റെ പ്രവർത്തനമാണ് അവസാനിപ്പിക്കുന്നതെന്ന് മുൻ മാനേജിങ് ഡയറക്ട‍ർ വിക്രം ബക്ഷി പറഞ്ഞു.

റസ്റ്റോറന്റ് ബിസിനസിലേയ്ക്ക് നിക്ഷേപം വരാത്തതിനാലും ഉടമസ്ഥതയിലുള്ള തർക്കവുമാണ് അടച്ചുപൂട്ടലിലലേയ്ക്ക് വഴിതെളിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ബുധനാഴ്ച സ്കൈപ്പ് വഴി നടത്തിയ ബോർഡ് മീറ്റിങ്ങിലാണ് 43 റസ്റ്ററന്റുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് മുൻ മാനേജിങ് ഡയറക്ടർ വിക്രം ബക്ഷി പറഞ്ഞു.

2013ൽ ബക്ഷിയെ ഡയറക്ട‍‍‍ർ സ്ഥാനത്തുനിന്നും മക്ഡൊണാൾഡ് നീക്കം ചെയ്തതോടെയാണ് കമ്പനിയിൽ പ്രതിസന്ധി ആരംഭിച്ചത്. ബക്ഷിയും ഭാര്യയും മക്ഡൊണാൾഡിന്റെ രണ്ട് അമേരിക്കൻ പ്രതിനിധികളുമാണ് ഡയറക്ടർ ബോർഡിലുണ്ടായിരുന്നത്. ഭക്ഷിയെ പുറത്താക്കിയതോടെ ഇരു കക്ഷികളും നിയമ യുദ്ധം ആരംഭിച്ചു. ഷെയർ, ഉടമസ്ഥാവകാശം എന്നിവയെക്കുറിച്ചായിരുന്നു തർക്കം.

Read More >>