കേബിള്‍ ടിവി നിരക്ക് വര്‍ധന; ഡിറ്റിഎച്ച് സര്‍വീസ് ഉപേക്ഷിച്ചത് രണ്ട് കോടി ഉപഭോക്താക്കള്‍

കേബിള്‍ വരിസംഖ്യാ നിരക്ക് വര്‍ധിച്ചതോടെ ടെലിവിഷന്‍ ഉപഭോക്താക്കളില്‍ പലരും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് സംവിധാനങ്ങളിലേക്ക് മാറി.

കേബിള്‍ ടിവി നിരക്ക് വര്‍ധന; ഡിറ്റിഎച്ച് സര്‍വീസ് ഉപേക്ഷിച്ചത് രണ്ട് കോടി ഉപഭോക്താക്കള്‍

കേബിള്‍ വരിസംഖ്യാ നിരക്ക് വര്‍ധിച്ചതോടെ ടെലിവിഷന്‍ ഉപഭോക്താക്കളില്‍ പലരും നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം, ഹോട്ട്‌സ്റ്റാര്‍ തുടങ്ങിയ വീഡിയോ സ്ട്രീമിംഗ് സംവിധാനങ്ങളിലേക്ക് മാറി. 2 കോടി ആളുകളാണ് ഡിടിഎച്ച് സര്‍വീസ് ഉപേക്ഷിച്ചത്.

ടെവിഷന്‍, ബ്രോഡ്കാസ്റ്റിംഗ് മേഖലയില്‍ ട്രായ് (ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ) പുതിയ ഭേദഗതികള്‍ കൊണ്ടു വന്നതോടെ ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ചാനലുകള്‍ മാത്രം തെരഞ്ഞെടുക്കാനുള്ള അധികാരം ലഭിച്ചിരുന്നു. എന്നാല്‍ നിരക്കില്‍ വര്‍ധന ഉണ്ടായതോടെ ഇത് പ്രാബല്യത്തില്‍ വന്ന 2018 ഡിസംബര്‍ 29 മുതല്‍ ഉപഭോക്താക്കളില്‍ നിന്ന് നിരവധി പരാതികളാണ് ലഭിച്ചത്. ട്രായുടെ കണക്ക് പ്രകാരം ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 72.44 മില്യണ്‍ ഉപഭോക്താക്കളാണ് ഡിറ്റിഎച്ച് സര്‍വീസിനുണ്ടായിരുന്നത്. ഇത് ജൂണ്‍ 30 ആപ്പോഴേക്കും 25 ശതമാനം ഇടിഞ്ഞ് 54.26 മില്യണായി കുറഞ്ഞു.

വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളിലേക്ക് ആളുകള്‍ ആകര്‍ഷിക്കപ്പെട്ടു. ടൈംസ് ഇന്റര്‍നെറ്റിന്റെ ഉടമസ്ഥതയിലുള്ള എംഎക്‌സ് പ്ലേയറിന് 21 ശതമാനം ഉപഭോക്താക്കളാണുള്ളത്. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ്, ഹോട്ട്‌സ്റ്റാര്‍ എന്നിവയ്ക്ക് യഥാക്രമം 15%, 14 %, 14 % ഉപഭോക്താക്കളാണുള്ളത്. കുറഞ്ഞ നിരക്കില്‍ ഹൈ സ്പീഡ് മൊബൈല്‍ ഇന്റര്‍നെറ്റ് വഴി തങ്ങള്‍ക്കിഷ്ടമുള്ള പരിപാടികള്‍ കാണാനാകും എന്നതാണ് ആളുകളെ ഇത്തരം പ്ലാറ്റ്‌ഫോമുകളിലേക്ക് ആകര്‍ഷിച്ചത്.

Read More >>