കിട്ടാക്കടങ്ങളിൽ പിടിമുറുക്കി ബാങ്കുകൾ; ഇന്ത്യയിൽ വിറ്റൊഴിക്കൽ മാമാങ്കം

കോടിക്കണക്കിനു രൂപയുടെ ലോണുകള്‍ കിട്ടാക്കടങ്ങളായി നിലനില്‍ക്കുമ്പോള്‍ അതിെൻറ പരിണിത ഫലങ്ങൾ ഭീകരമായിരിക്കും. ഇന്ത്യയിലെ മുന്തിയ പത്ത് കമ്പനികള്‍ മാത്രം ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 5,00,000 കോടി രൂപയാണ്. 2,00,000 കോടി രൂപയുടെ മുകളിലുള്ള ആസ്തി അവര്‍ക്ക് വിൽക്കേണ്ടി വരുമെന്നു പറയപ്പെടുന്നു.

കിട്ടാക്കടങ്ങളിൽ പിടിമുറുക്കി ബാങ്കുകൾ; ഇന്ത്യയിൽ വിറ്റൊഴിക്കൽ മാമാങ്കം

ഇന്ത്യയിലെ ഏറ്റവും വലിയ വില്പനമേളയ്ക്കാണ് ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. സര്‍ക്കാരിൻ്റെ വിറ്റൊഴിക്കല്‍ വില്പനയേക്കാള്‍ വലുത്. ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപയുടെ കിട്ടാക്കടങ്ങളാണ് ഇന്ത്യന്‍ ബാങ്കുകളുടെ ബാലന്‍സ് ഷീറ്റുകളില്‍ കെട്ടിക്കിടക്കുന്നത്. അതെല്ലാം ഒന്നു വൃത്തിയാക്കിയെടുക്കാനുള്ള റിസര്‍വ് ബാങ്കിൻ്റെ തീരുമാനത്തില്‍ നിന്നുമാണ് ഇൗ ഒരുനീക്കം ഉണ്ടായിട്ടുള്ളത്.

ലോണ്‍ എടുത്തിട്ടുള്ള കമ്പനികളില്‍ നിന്നും തുക തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ ബാങ്കുകള്‍ തുടങ്ങിക്കഴിഞ്ഞു. അതിൻ്റെ ഫലമാണ് എല്ലായിടത്തും 'വില്പനയ്ക്ക്' എന്ന ടാഗുകള്‍ നിറഞ്ഞിരിക്കുന്നത്. വിമാനത്താവളങ്ങള്‍, റോഡുകള്‍, തുറമുഖങ്ങള്‍, സിമൻ്റ് യൂണിറ്റുകള്‍, റിഫൈനറികള്‍, മാളുകള്‍, കോര്‍പറേറ്റ് പാര്‍ക്കുകള്‍, കല്‍ക്കരിഖനികള്‍, ഹോട്ടലുകള്‍, സ്വകാര്യവിമാനങ്ങള്‍ തുടങ്ങി എല്ലാ തുറകളിലും വില്പന തകൃതിയാണ്.

കോടിക്കണക്കിനു രൂപയുടെ ലോണുകള്‍ കിട്ടാക്കടങ്ങളായി നിലനില്‍ക്കുമ്പോള്‍ അതിെൻറ പരിണിത ഫലങ്ങൾ ഭീകരമായിരിക്കും. ഇന്ത്യയിലെ മുന്തിയ പത്ത് കമ്പനികള്‍ മാത്രം ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 5,00,000 കോടി രൂപയാണ്. 2,00,000 കോടി രൂപയുടെ മുകളിലുള്ള ആസ്തി അവര്‍ക്ക് വിൽക്കേണ്ടി വരുമെന്നു പറയപ്പെടുന്നു.

ലോണില്‍ മുന്നില്‍ നില്‍ക്കുന്നത് അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ് ആണ്. 1,21,000 കോടി രൂപയാണ് റിലയന്‍സ് ബാങ്കുകള്‍ക്ക് നല്‍കാനുള്ളത്. അവരുടെ വാര്‍ഷിക പലിശ തന്നെ 8,299 കോടി രൂപ വരും. ശശി രവി റൂയിയുടെ എസ്സാര്‍ ഗ്രൂപിന് 1,01,461 കോടി രൂപയുടെ കടമുണ്ട്. അദാനി ഗ്രൂപ്പിന് 96,031 കോടി രൂപയുടേയും ജയ്ദീപ് ഗ്രൂപ്പിന് 75,000 കോടി രൂപയുടേയും ലോണുകള്‍ ഉണ്ട്. ജിഎംആര്‍ ഗ്രൂപ്, ലാന്‍കോ ഗ്രൂപ്, വീഡിയോകോണ്‍ ഗ്രൂപ്, ജിവികെ ഗ്രൂപ്, മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ ഗ്രൂപ് തുടങ്ങിയവയാണ് ലോണുകളിലെ മറ്റു മുമ്പന്മാര്‍.

ബാലന്‍സ് ഷീറ്റ് സാമ്പത്തികമാന്ദ്യം ആണ് ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ശരീരത്തില്‍ പുണ്ണ് വരുമ്പോള്‍ ആ ഭാഗം മുറിച്ച് കളയുന്നതാണ് നല്ലതെന്നാണു നിക്ഷേപ ഉപദേഷ്ടാവ് എസ് പി തുള്‍സിയാൻ ഇൗ വിൽപ്പന മേളയെപ്പറ്റി പറയുന്നത്. ആസ്തികള്‍ വിറ്റൊഴിച്ചു കടങ്ങളില്‍ നിന്നും കരകയറുന്നതായിരിക്കും ഇന്ത്യന്‍ കമ്പനികള്‍ക്കു നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.