മോദി യോഗി മന്ത്രം ജപിക്കുന്നവരെ ചോദ്യം ചെയ്യുന്നവർക്ക് ലഭിക്കുന്നത് വെടിയുണ്ട: ഭാരതീയ സന്ത് സമിതി പ്രസിഡൻറ് ആചാര്യ പ്രമോദ് കൃഷ്ണം

ആധ്യാത്മിക ഗുരുവും സന്ന്യാസിയും സാമൂഹ്യപ്രവർത്തകനുമായ ആചാര്യ പ്രമോദ് കൃഷ്ണം സന്ന്യാസി സംഘടനയായ ഭാരതീയ സന്ത് സമിതിയുടെ പ്രസിഡൻ്റാണ്.

മോദി യോഗി മന്ത്രം ജപിക്കുന്നവരെ ചോദ്യം ചെയ്യുന്നവർക്ക് ലഭിക്കുന്നത് വെടിയുണ്ട: ഭാരതീയ സന്ത് സമിതി പ്രസിഡൻറ് ആചാര്യ പ്രമോദ് കൃഷ്ണം

മോദി മോദി യോഗി യോഗി മന്ത്രം ജപിക്കുന്ന ആളുകളെ ആർക്കും ചോദ്യം ചെയ്യാനാവില്ലെന്നും ചോദ്യം ചെയ്യുന്നവർക്ക് വെടിയുണ്ട തിരികെ ലഭിക്കുമെന്നും ഭാരതീയ സന്ത് സമിതി പ്രസിഡൻ്റും കൽക്കി ഫൗണ്ടേഷൻ സ്ഥാപകനുമായ ആചാര്യ പ്രമോദ് കൃഷ്ണം. ഗാന്ധിക്ക് ലഭിച്ചത് ഈ വെടിയുണ്ടയാണ്. അത് ഏറ്റുവാങ്ങാൻ താനും തയ്യാറാണെന്നും എന്നാലും രാജ്യത്തെ തകർക്കാൻ കൂട്ടുനിൽക്കില്ലെന്നും ആചാര്യ പ്രമോദ് കൃഷ്ണം പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെ ഏറ്റവും വലിയ ശത്രുക്കൾ കോൺഗ്രസുകാരോ മറ്റേതെങ്കിലും പാർട്ടിക്കാരോ അല്ലെന്നും ഹിന്ദു മുസ്ലീം സ്പർധയുണ്ടാക്കാൻ നിരന്തരം പ്രയത്നിക്കുന്ന സ്വന്തം പാർട്ടിക്കാർ തന്നെയാണെന്നും പ്രമോദ് കൃഷ്ണം പറഞ്ഞു. പാകിസ്താൻ ആ​ഗ്രഹിക്കുന്നത് ഇതു തന്നെയാണ്. ബിജെപിക്കാർ അവരുടെ ജോലി എളുപ്പമാക്കുകയാണെന്നും ഈ രാജ്യം നാം എല്ലാവരുടേതുമാണെന്നും ആചാര്യ പ്രമോദ് കൃഷ്ണ കൂട്ടിച്ചേർത്തു.

മുഗൾ ഭരണ കാലത്തെ സ്ഥാപനങ്ങളുടെ പേരുകൾ മാറ്റുന്നതിനെയും പ്രമോദ് കൃഷ്ണ പരിഹസിച്ചു. രാജ്യത്തെ ദുർബലപ്പെടുത്തുന്ന കാര്യങ്ങളാണ് അവയെന്നും അതു ചെയ്യാതിരിക്കണമെന്നും ഭാരതീയ സന്ത് സമിതി പ്രസിഡൻ്റ് പറഞ്ഞു. "മു​ഗൾ കാലത്തെ സ്ഥാപനങ്ങളുടെ പേരു മാറ്റും മാറ്റും എന്നു പറയുന്നതിന് പകരും അത് ചെയ്തുകൂടെ, നിങ്ങളുടെ സർക്കാരല്ലേ ഭരിക്കുന്നത്. മുഗൾ ​ഗാർഡന്റെ പേര് മാറ്റൂ, പകരം ദീൻദയാൽ ഉപാധ്യായയുടെ പേര് നൽകൂ, വാജ്പേയിയുടെ പേര് നൽകൂ, അഡ്വാനിയുടെ പേര് നൽകൂ. എല്ലാ പ്രതീകങ്ങളുടെയും പേര് നിങ്ങൾക്ക് മാറ്റാമല്ലോ. എന്താണ് ഇതൊക്കെ, രാജ്യത്തെ ദുർബലപ്പെടുത്തുന്ന കാര്യങ്ങൾ ദയവ് ചെയ്ത് ചെയ്യരുത്."- ആചാര്യ പ്രമോദ് കൃഷ്ണ പറയുന്നു.

നെഹ്റുവും ഇന്ദിരാഗാന്ധിയും ലാൽ ബഹദൂർ ശാസ്ത്രിയും വാജ്പേയിയും ഗുജറാളുമടക്കം പല പ്രധാനമന്ത്രിമാരും വന്നു പോയിട്ടുണ്ടെന്നും അതു പോലെ മോദിയും കടന്നുപോകുമെന്നും ഒരു ഏകാധിപതിയോടുള്ള ഓർമ്മപ്പെടുത്തൽ പോലെ പ്രമോദ് കൃഷ്ണം കൂട്ടിച്ചേർത്തു.

ആധ്യാത്മിക ഗുരുവും സന്ന്യാസിയും സാമൂഹ്യപ്രവർത്തകനുമായ ആചാര്യ പ്രമോദ് കൃഷ്ണം സന്ന്യാസി സംഘടനയായ ഭാരതീയ സന്ത് സമിതിയുടെ പ്രസിഡൻ്റാണ്. ഭിന്നശേഷിക്കാർക്കും വിധവകൾക്കും വേണ്ടിയുള്ള ചാരിറ്റബിൾ സംഘടനയായ 'സാർത്ഥക് ട്രസ്റ്റ്', ആധ്യാത്മിക സംഘടനയായ കൽക്കി ഫൗണ്ടേഷൻ എന്നിവയുടെ സ്ഥാപകനുമാണ് പ്രമോദ് കൃഷ്ണം.


Read More >>