മോദിയുടെ വിമാനം കോട്ടയിൽ ഇറങ്ങാൻ അനുവദിക്കില്ല: ഭവാനി സിംങ് രാജവാത്

പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി ഐ പികളുടെ വിമാനങ്ങൾ കോട്ടയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് നമുക്ക് തീരുമാനിക്കാം എന്നൊരു ഉൽഘാടനച്ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

മോദിയുടെ വിമാനം കോട്ടയിൽ ഇറങ്ങാൻ അനുവദിക്കില്ല: ഭവാനി സിംങ് രാജവാത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം കോട്ടയിൽ ഇറക്കാൻ സമ്മതിക്കില്ലെന്ന് രാജസ്താനിലെ ബിജെപി എം എൽ ഏ ഭവാനി സിംങ് രാജവാത്. പൊതുജനങ്ങൾക്കായുള്ള വിമാനത്താവളം പണിയാതെ മോദിയുടെ വിമാനവും കോട്ടയിൽ ഇറങ്ങേണ്ടന്നാണ് രാജവാത്തിന്റെ പക്ഷം.

പ്രധാനമന്ത്രി ഉൾപ്പടെയുള്ള വി ഐ പികളുടെ വിമാനങ്ങൾ കോട്ടയിൽ ഇറങ്ങാൻ അനുവദിക്കില്ലെന്ന് നമുക്ക് തീരുമാനിക്കാം എന്ന് ഒരു ഉൽഘാടനച്ചടങ്ങിൽ പ്രസംഗിക്കവേ അദ്ദേഹം പറഞ്ഞു.

പ്രദേശത്ത് വിമാനസർവ്വീസ് ഇല്ലെന്ന കാര്യം നേതാക്കൾ തിരിച്ചറിയണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി വി ഐ പികൾക്ക് മാത്രമേ വിമാനസർവ്വീസ് ഉള്ളൂ എന്നും രാഷ്ട്രീയനേതാക്കൾക്ക് മാത്രമേ ഇവിടെ ഇറങ്ങാൻ കഴിയുന്നുള്ളൂയെന്നും രാജവാത് ആരോപിച്ചു.

വിവാദ പരാമർശങ്ങൾക്ക് പേരുകേട്ടയാളാണ് ഭവാനി സിംങ് രാജവാത്

Read More >>