കൻസാസിൽ കൊല്ലപ്പെട്ട എഞ്ചിനീയറുടെ ഭാര്യ അമേരിക്കയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുന്നു

ശ്രീനിവാസിന്റെ മരണത്തിനു ശേഷം സുനയന ജോലി ചെയ്യുകയായിരുന്ന സ്ഥാപനം ആവശ്യമുള്ള സമയമെടുത്ത് തിരിച്ചു ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിക്കുകയായിരുന്നു. അതുപ്രകാരമാണ് ജോലിയിൽ തിരികെ ചേരാനുള്ള തീരുമാനം എടുത്തത്.

കൻസാസിൽ കൊല്ലപ്പെട്ട എഞ്ചിനീയറുടെ ഭാര്യ അമേരിക്കയിലേയ്ക്ക് തിരിച്ച് പോകാനൊരുങ്ങുന്നു

കൻസാസിൽ കൊല്ലപ്പെട്ട ഇന്ത്യൻ എഞ്ചിനീയർ ശ്രീനിവാസ് കുചിബോട് ലയുടെ ഭാര്യ സുനയന ദുമല അമേരിക്കയിലേയ്ക്ക് തിരിച്ചു പോകാനൊരുങ്ങുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ തീരുമാനം അറിയിച്ചത്.

ശ്രീനിവാസിന്റെ മരണത്തിനു ശേഷം സുനയന ജോലി ചെയ്യുകയായിരുന്ന സ്ഥാപനം ആവശ്യമുള്ള സമയമെടുത്ത് തിരിച്ചു ജോലിയിൽ പ്രവേശിക്കാമെന്ന് അറിയിക്കുകയായിരുന്നു. അതുപ്രകാരമാണ് ജോലിയിൽ തിരികെ ചേരാനുള്ള തീരുമാനം എടുത്തത്.

വെടിവയ്പ്പിന്റെ സമയത്ത് സഹായത്തിനെത്തി പരിക്കേറ്റ ഇയാൻ ഗ്രില്ലറ്റിനോട് നന്ദി പറയാനും സുനയന മറന്നില്ല. “എന്റെ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനു നന്ദി. ഞാൻ ഒലാതെയിൽ തിരിച്ചെത്തുമ്പോൾ താങ്കളെ നേരിൽ കാണാൻ താല്പര്യമുണ്ട്. എത്രയും വേഗം സുഖമാകുമെന്ന് പ്രതീക്ഷിക്കുന്നു,” സുനയന എഴുതി.
ആ ദുർദിനത്തിൽ സംഭവിച്ച കാര്യങ്ങളും സുനയന ഓർമ്മിക്കുന്നു. ഭർത്താവിന്റെ മരണം അറിയിക്കാനെത്തിയ പൊലീസുകാരുടെ വാക്കുകൾ ആദ്യം വിശ്വസിക്കാനായില്ലെന്നും ആവർത്തിച്ച് ചോദിച്ച് ഉറപ്പാക്കിയെന്നും അവർ പറയുന്നു.

“ഒരു വൈകുന്നേരം ഞാൻ ഭാര്യയിൽ നിന്നും വിധവയായെന്ന കാര്യം വിശ്വസിക്കാൻ ശ്രമിക്കുകയാണ്,” സുനയന തുടരുന്നു.

Read More >>