പെണ്‍കുട്ടികള്‍ ആറിനു മുമ്പ് ഹോസ്റ്റലില്‍ കയറണം; സ്വയം ലക്ഷ്മണരേഖയും വരയ്ക്കണം: ലോക വനിതാദിനത്തോടനുബന്ധിച്ചു വനിതാവകുപ്പ് മന്ത്രി മേനകാഗാന്ധിയുടെ ഉപദേശം

പെണ്‍കുട്ടികള്‍ക്കു കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളികളുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു 'ലക്ഷ്മണ രേഖ' വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കുമെന്നും മേനകാ ഗാന്ധിപറയുന്നു.

പെണ്‍കുട്ടികള്‍ ആറിനു മുമ്പ് ഹോസ്റ്റലില്‍ കയറണം; സ്വയം ലക്ഷ്മണരേഖയും വരയ്ക്കണം: ലോക വനിതാദിനത്തോടനുബന്ധിച്ചു വനിതാവകുപ്പ് മന്ത്രി മേനകാഗാന്ധിയുടെ ഉപദേശം

പെണ്‍കുട്ടികള്‍ വൈകുന്നേരം ആറിനുമുമ്പ് ഹേസറ്റ്‌റലില്‍ കയറണമെന്നു വനിതാ ശിശുക്ഷേമമന്ത്രി മേനകാഗാന്ധി. വനിതാ ഹോസ്റ്റലുകളില്‍ സമയനിയന്ത്രണം ആവശ്യമാണെന്നും അവര്‍ പറഞ്ഞു. ലോക വനിതാദിനത്തിന്റെ ഭാഗമായി എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി പെണ്‍കുട്ടികള്‍ക്ക് ഉപദേശങ്ങളുമായി എത്തിയത്.

പെണ്‍കുട്ടികള്‍ക്കു കൗമാരപ്രായത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ വെല്ലുവിളികളുണ്ടാക്കും. ഹോര്‍മോണ്‍ മാറ്റങ്ങളുടെ ഫലമായുണ്ടാകുന്ന പൊട്ടിത്തെറികളില്‍ നിന്ന് സുരക്ഷിതരായിരിക്കാന്‍ ഒരു 'ലക്ഷ്മണ രേഖ' വരയ്ക്കുന്നത് പെണ്‍കുട്ടികളെ സഹായിക്കുമെന്നും മേനകാ ഗാന്ധിപറയുന്നു.

രാത്രി ലൈബ്രറിയില്‍ പോകണമെങ്കില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ദിവസം അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആറു മണിക്കു ശേഷം കറങ്ങി നടക്കാന്‍ ആണ്‍കുട്ടികളേയും അനുവദിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു.

പെണ്‍കുട്ടികള്‍ക്കു നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുപകരം വനിതാകോളേജുകളുടെ സുരക്ഷ ശക്തമാക്കിയാല്‍ പോരേ എന്ന ചോദ്യവും അഭിമുഖത്തില്‍ ഉയര്‍ന്നിരുന്നു. വടിയുമേന്തി നില്‍ക്കുന്ന രണ്ട് ബിഹാറി സുരക്ഷാജീവനക്കാര്‍ക്ക് ഒന്നും ചെയ്യാനാകില്ല എന്നാണ് ഈ ചോദ്യത്തിനു മന്ത്രി മറുപടി പറഞ്ഞത്. സമയനിയന്ത്രണം തന്നെ പ്രവര്‍ത്തികമാക്കണമെന്ന വാദത്തില്‍ മന്ത്രി ഉറച്ചുനില്‍ക്കുകയും ചെയ്തിരുന്നു.

മേനകാഗാന്ധിയുടെ പ്രസ്താവനകള്‍ പുതിയ വിവാദങ്ങള്‍ക്കു വഴിവച്ചിരിക്കുകയാണ്. സ്ത്രീശാക്തീകരണത്തിനും ലിംഗസമത്വത്തിനും വേണ്ടി തുടരെ സംസാരിക്കുകയും സ്ത്രീകള്‍ക്കുവേണ്ടിയുള്ള ദേശീയ നയം പരിഷ്‌കരിക്കുന്നതിന് മുന്‍കൈയെടുക്കുകയും ചെയ്ത മേനകയുടെ പ്രസ്താവന രാഷ്ട്രീയ രംഗത്ത് ചലനങ്ങളുണ്ടാക്കിക്കഴിഞ്ഞു.