പീഡനവിവരം മൂടിവച്ച വയനാട് ജില്ലാ ശിശുക്ഷേമ സമിതി പിരിച്ചു വിട്ടു; ഫാദർ തോമസ് ജോസഫ് തേരകത്തെയും സിസ്റ്റർ ഡോ. ബെറ്റിയെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും

അർദ്ധ ജുഡീഷ്യൽ അധികാരമുള്ള സമിതിയായതിനാൽ പൊലീസിന് ചെയർമാൻ ഫാദർ തോമസ് ജോസഫ് തേരകത്തിനും അംഗം സിസ്റ്റർ ഡോ. ബെറ്റിക്കും നേരെ നടപടിയെടുക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ സ്ഥാനത്ത് നിന്നും നീക്കിയതോടെ ഇരുവർക്കുമെതിരെ പൊലീസിന് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും.

പീഡനവിവരം മൂടിവച്ച വയനാട് ജില്ലാ ശിശുക്ഷേമ സമിതി പിരിച്ചു വിട്ടു; ഫാദർ തോമസ് ജോസഫ് തേരകത്തെയും സിസ്റ്റർ ഡോ. ബെറ്റിയെയും ഉടൻ അറസ്റ്റ് ചെയ്‌തേക്കും

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കുകയും പെൺകുട്ടി പ്രസവിക്കുകയും ചെയ്ത സംഭവത്തിൽ ആരോപണ വിധേയമായ വയനാട് ജില്ലാ ശിശുക്ഷേമ സമിതി പിരിച്ചു വിട്ടു. സമിതിയുടെ ചെയർമാൻ ഫാദർ തോമസ് ജോസഫ് തേരകത്തെയും അംഗം സിസ്റ്റർ ഡോ. ബെറ്റിയെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. വയനാട് സശിശുക്ഷേമ സമിതിയുടെ താത്കാലിക ചുമതല കോഴിക്കോട് സമിതിക്ക് നൽകിയിട്ടുണ്ട്.

പീഡനവിവരം മറച്ചു വച്ചതിനും നവജാത ശിശുവിനെ നടപടിക്രമങ്ങൾ പാലിക്കാതെ സഭയുടെ അനാഥാലയത്തിലേക്ക് അയച്ചതിലും ഇരുവരും കുറ്റക്കാരാണെന്ന് പോലീസ് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. അർദ്ധ ജുഡീഷ്യൽ അധികാരമുള്ള സമിതിയായതിനാൽ പൊലീസിന് ഇവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിരുന്നില്ല. എന്നാൽ സ്ഥാനത്ത് നിന്നും നീക്കിയതോടെ ഇരുവർക്കുമെതിരെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാൻ കഴിയും.


കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയാനുള്ള 'പോക്സോ' അടക്കമുള്ള ഗൗരവമേറിയ വകുപ്പുകൾ ഇരുവർക്കും നേരെയും ചുമത്താനുള്ള നടപടിക്രമങ്ങൾ പോലീസ് ആരംഭിച്ചു കഴിഞ്ഞു. ഒളിവിൽ പോകാനുള്ള സാഹചര്യം കണക്കിലെടുത്ത് ഉടൻ അറസ്റ്റ് ചെയ്യാനുള്ള നീക്കവും പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവും.

ജുഡീഷ്യൽ അധികാരങ്ങളുള്ള സ്ഥാനം ദുരുപയോഗം ചെയ്തതും വ്യാജരേഖകൾ നിർമിച്ചതും ബാലാവകാശനിയമം ഉൾപ്പെടെയുള്ളവയുടെ ലംഘനം നടത്തിയതുമടക്കം അനവധി കുറ്റങ്ങൾ ഇരുവർക്കും നേരെ ഉണ്ടാവും.

Read More >>