വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ മരണം; അറസ്റ്റ് വൈകിപ്പിച്ച പൊലീസിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് വിഎസ്

രണ്ടുമാസം മുമ്പ് മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന വാര്‍ത്ത വന്നിട്ടും അതിനെ ലാഘത്തോടെ കാണുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഈ അലംഭാവമാണ് ഇപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടേയും മരണത്തിലേക്കെത്തിച്ചത്. ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.

വാളയാറിലെ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ മരണം; അറസ്റ്റ് വൈകിപ്പിച്ച പൊലീസിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് വിഎസ്

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട് മരിക്കാനിടയായ സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷവിമര്‍ശനവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ്. പ്രതികളുടെ അറസ്റ്റ് വൈകിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു.

രണ്ടുമാസം മുമ്പ് മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന വാര്‍ത്ത വന്നിട്ടും അതിനെ ലാഘത്തോടെ കാണുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഈ അലംഭാവമാണ് ഇപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടേയും മരണത്തിലേക്കെത്തിച്ചത്. ഈ കുട്ടിയും പീഡനത്തിന് ഇരയായിട്ടുണ്ടെന്നാണ് ഇപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.


ഇത് ഗുരുതരമായ സ്ഥിതി വിശേഷമാണ്. ഇതിനെല്ലാം പ്രതികള്‍ക്ക് ഒത്താശ ചെയ്ത പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു. സംഭവത്തില്‍ പാലക്കാട് ശ്ിശുക്ഷേമ സമിതിയുടെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയത്വത്തെ കുറിച്ചും അന്വേഷിക്കണമെന്നും അദ്ദേഹം പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെയാണ് കഴിഞ്ഞദിവസം വൈകിട്ട് വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂത്ത കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഇവരുടെ അമ്മ പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

Read More >>