വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി കെ കെ ശൈലജ

കുറ്റം മറച്ചുവച്ചവരെ സംരക്ഷിക്കില്ല. മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന അമ്മയുടെ മൊഴി ഗുരുതരമാണ്. ഇക്കാര്യത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണം; വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയെന്ന് മന്ത്രി കെ കെ ശൈലജ

വാളയാറില്‍ പ്രായപൂര്‍ത്തിയാവാത്ത സഹോദരിമാര്‍ പീഡിപ്പിക്കപ്പെട്ട് മരിക്കാനിടയായ സംഭവത്തില്‍ കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് സാമൂഹിക നീതി മന്ത്രി കെ കെ ശൈലജ. കുറ്റം മറച്ചുവച്ചവരെ സംരക്ഷിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

മൂത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നു എന്ന അമ്മയുടെ മൊഴി ഗുരുതരമാണ്. ഇക്കാര്യത്തില്‍ പൊലീസ് വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിച്ചു നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.


പെണ്‍കുട്ടികളുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടിരുന്നു. രണ്ടുമാസം മുമ്പ് മൂത്ത പെണ്‍കുട്ടിയുടെ മരണം പീഡനം മൂലമാണെന്ന വാര്‍ത്ത വന്നിട്ടും അതിനെ ലാഘത്തോടെ കാണുകയാണ് പൊലീസ് ചെയ്തത്. പൊലീസിന്റെ ഈ അലംഭാവമാണ് ഇപ്പോള്‍ രണ്ടാമത്തെ പെണ്‍കുട്ടിയുടേയും മരണത്തിലേക്കെത്തിച്ചതെന്നും വിഎസ് ചൂണ്ടിക്കാട്ടിയിരുന്നു.

കഴിഞ്ഞദിവസം വൈകിട്ടാണ് പാലക്കാട് കഞ്ചിക്കോട് അട്ടപ്പള്ളം ഭാഗ്യവതിയുടെ മകള്‍ ശരണ്യ (9) യെ വീടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ജനുവരി 12ന് ശരണ്യയുടെ ചേച്ചി കൃതിക (14) യെ ഇതേസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂത്ത കുട്ടി നിരവധി തവണ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഇവരുടെ അമ്മ പൊലീസിനു മൊഴി നല്‍കി. സംഭവത്തില്‍ പെണ്‍കുട്ടിയുടെ അടുത്ത ബന്ധു ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയിലായതായി സൂചനയുണ്ട്.

Read More >>