മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതി വ്യവസായി വി എം രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങി

ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് വി എം രാധാകൃഷ്ണന്റെ കീഴടങ്ങല്‍. കേസില്‍ മുന്‍ എംഡി കെ പത്മകുമാര്‍ അടക്കം മറ്റു നാലു പ്രതികളാണുള്ളത്.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതി വ്യവസായി വി എം രാധാകൃഷ്ണന്‍ വിജിലന്‍സിനു മുന്നില്‍ കീഴടങ്ങി

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ പ്രതി വ്യവസായി വി എം രാധാകൃഷ്ണന്‍ കീഴടങ്ങി. പാലക്കാട് വിജിലന്‍സ് സംഘത്തിനു മുന്നിലാണ് അദ്ദേഹം കീഴടങ്ങിയത്. അറസ്റ്റ് ഇന്നു തന്നെ രേഖപ്പെടുത്തുമെന്ന് വിജിലന്‍സ് അറിയിച്ചു.

ഒരാഴ്ചയ്ക്കകം കീഴടങ്ങണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതിന്റെ പിന്നാലെയാണ് വി എം രാധാകൃഷ്ണന്റെ കീഴടങ്ങല്‍. കേസില്‍ മുന്‍ എംഡി കെ പത്മകുമാര്‍ അടക്കം മറ്റു നാലു പ്രതികളാണുള്ളത്.

മലബാർ സിമന്‍റ്സുമായി ബന്ധപ്പെട്ട ഫ്ലൈ ആഷ് ഇറക്കുമതി കേസിലെ മൂന്നാം പ്രതിയാണ് വിഎം രാധാകൃഷ്ണൻ. ഇദ്ദേഹത്തിന്‍റെ ഉടമസ്ഥതയിലുള്ള എആർകെ വുഡ് ആന്‍റ് മിനറൽസ് എന്ന സ്ഥാപനം ഫൈ ആഷ് ഇറക്കുമതിക്കു മലബാർ സിമന്‍റ്സുമായി 2004 ൽ കരാറുണ്ടായിരുന്നു. പിന്നീട് ആ കരാറിൽ നിന്ന് ഏകപക്ഷീയമായി സ്ഥാപനം പിൻമാറുകയും, ബാങ്ക് ഗ്യാരണ്ടി പിൻവലിക്കുകയും ചെയ്ത തിലുടെ മലബാർ സിമന്‍റ്സിന് 52 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്. ഒന്നും രണ്ടും പ്രതികളായ മുൻ എംഡി കെ പത്മകുമാറിനെയും, ലീഗൽ ഓഫീസർ പ്രകാശ് മാത്യുവിനെയും വിജിലൻസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


ഈ സാഹചര്യത്തിലാണ് വിഎം രാധാകൃഷ്ണൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. എന്നാൽ അപേക്ഷ തള്ളിയ കോടിതി ഒരാഴ്ചക്കം വിജിലൻസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിക്കുകയായിരുന്നു. ഇതനുസരിച്ചാണ് ഒരാഴ്ച തികയാൻ ഒരു ദിവസം ബാക്കിയുള്ളപ്പോൾ രാധാകൃഷ്ണൻ വിജിലൻസിനു മുന്നിൽ ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാധാകൃഷ്ണനെ തൃശൂർ വിജിലൻസ് കോടതിയിലേക്ക് കൊണ്ടു പോകും.  തുടർന്ന് കോടതിയിൽ രാധാകൃഷ്മൻ ജാമ്യാപേക്ഷ സമർപ്പിക്കും.

പൊതുപ്രവര്‍ത്തകനായ ജോയ് കൈതാരം വിജിലന്‍സിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് രാധാകൃഷ്ണനെ അറസ്റ്റു ചെയ്യുന്നത്. മലബാര്‍ സിമന്റുസുമായി ബന്ധപ്പെട്ട് അഞ്ച് കേസുകളാണ് രാധാകൃഷ്ണന്റെ പേരില്‍ ഉള്ളത്. ഇതില്‍ ഒരു കേസിലാണ് അറസ്റ്റ്. അതേ സമയം രാധാകൃഷ്ണന്‍ അറസ്റ്റിലായെങ്കിലും കൂട്ടു പ്രതികളായ അഞ്ചു പേര്‍ ഇപ്പോഴും മലബാര്‍ സിമന്റ്‌സില്‍ തുടരുകയാണ് ജോയ് കൈതാരം നാരദ ന്യൂസിനോട് പറഞ്ഞു. അവര്‍ മലബാര്‍ സിമന്റിസില്‍ തുടരുന്നിടത്തോളം കാലം രാധാകൃഷ്ണന് എതിരായ തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന് സംശയിക്കണമെന്നും ജോയ് കൈതാരം പറഞ്ഞു.

2010 മുതല്‍ 2016 വരെ മലബാര്‍ സിമന്റസുമായി ബന്ധപ്പെട്ട് 12 അഴിമതി കേസുകളാണ് നിലവിലുള്ളത്. ഇതില്‍ അഞ്ചു കേസുകള്‍ക്ക് മാത്രമാണ് കുറ്റപത്രം കൊടുത്തിട്ടുള്ളു. ബാക്കി ഏഴ് കേസുകള്‍ ഭാഗികമായി അന്വേഷണം നടത്തിയതോ കുറ്റപത്രം കൊടുത്താത്ത നിലയിലോ തുടരുകയാണ്. കുറ്റപത്രം കൊടുത്ത കേസുകളില്‍ തന്നെ വിസ്താരം തുടങ്ങിയിട്ടില്ല.

Read More >>