പിഴയടക്കാൻ വഴിയന്വേഷിച്ച് ശശികല നടരാജനും കൂട്ടരും

ശശികലയ്ക്ക് പണത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ആളുകൾ തമാശയായേ കരുതൂ. പക്ഷേ, ഇത് കോടതി വ്യവഹാരം ആണ്. അടയ്ക്കുന്ന പണത്തിന്റെ കണക്ക് കാണിക്കണം. ഇല്ലെങ്കിൽ നികുതിവകുപ്പ് വെറുതെ വിടില്ല.

പിഴയടക്കാൻ വഴിയന്വേഷിച്ച് ശശികല നടരാജനും കൂട്ടരും

സ്വത്ത് സമ്പാദനക്കേസിൽ കുറ്റക്കാരെന്ന് വിധിക്കപ്പെട്ട ശശികല, ഇളവരസി, സുധാകർ എന്നിവർ അടയ്ക്കേണ്ട പിഴ 30 കോടി രൂപയാണ്. ഈ പണം എങ്ങിനെ അടയ്ക്കുമെന്ന് ആലോചിച്ച് വിഷമിക്കുകയാണ് ശശികലയുടെ കുടുംബം.

പിഴ അടച്ചാൽ അടുത്ത നിമിഷം വരുമാനനികുതി വകുപ്പിൽ നിന്നും ചോദ്യം വരും. പണത്തിന്റെ ഉറവിടം വെളിപ്പെടുത്തേണ്ടതായി വരും. അതിനെ എങ്ങിനെ കൈകാര്യം ചെയ്യും എന്നതാണ് പ്രധാന പ്രശ്നം. അപ്പോൾ ആ പണം എങ്ങിനെ അടയ്ക്കും, അടച്ചാൽത്തന്നെ കുടുങ്ങാനും പാടില്ല. അതിനുള്ള വഴി ആലോചിക്കുകയാണ് ശശികലയുടെ വക്കീലന്മാർ.

ശശികല, ഇളവരസി, സുധാകരൻ എന്നിവർക്ക് നാല് വർഷത്തെ തടവും ഒരാൾക്ക് 10 കോടി രൂപാ വീതം പിഴയുമാണ് വിധിച്ചിട്ടുള്ളത്. മൂന്നാളും ഇപ്പോൾ ബംഗളുരു പരപ്പാന അഗ്രഹാര ജയിലിലാണ് വാസം.

ശശികലയ്ക്ക് പണത്തിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാൽ ആളുകൾ തമാശയായേ കരുതൂ. പക്ഷേ, ഇത് കോടതി വ്യവഹാരം ആണ്. അടയ്ക്കുന്ന പണത്തിന്റെ കണക്ക് കാണിക്കണം. ഇല്ലെങ്കിൽ നികുതിവകുപ്പ് വെറുതെ വിടില്ല.

ഇതിനെപ്പറ്റി നടരാജനും ശശികലയും തങ്ങളുടെ വക്കീലുമാരുമായി തീവ്രമായ ചർച്ചകളിലാണെന്ന് അവരുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നു. പണം അടയ്ക്കാനുള്ള പല വഴികളും ആലോചിക്കുന്നുണ്ടത്രേ.

കണക്ക് കാണിക്കാൻ പറ്റിയ യാതൊരു തൊഴിലും ഇരുവർക്കുമില്ല. അതുകൊണ്ട് തന്നെ അത്രയും പണം അടയ്ക്കുന്നത് പ്രശ്നമാകും. പണമടച്ചില്ലെങ്കിൽ ഒരു വർഷം അധികം തടവ് അനുഭവിക്കേണ്ടി വരുമെന്ന് മാത്രം.