വാളയാര്‍ സംഭവം: രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; കൊലപാതക സാദ്ധ്യത തള്ളാതെ പൊലിസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാരദയ്ക്ക്

ആദ്യത്തെ കുഞ്ഞ് ബലാല്‍സംഘത്തിന് ഇരയായി എന്ന് വ്യക്തമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും പൊലിസ് മരണ കാരണമായി എഫ് ഐ ആറില്‍ എഴുതി ചേര്‍ത്തത് ' ഏതോ മനോവിഷമത്തില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടു' എന്നാണ്. മൂത്ത മകളെ പീഡിപ്പിച്ചിരുന്നതായി പെണ്‍ക്കുട്ടിയുടെ അമ്മ തന്നെ ആരോപിച്ച മധുവിനെ ആദ്യത്തെ കേസില്‍ പൊലിസ് പിടികൂടിയെങ്കിലും പ്രദേശത്തെ സി പി എം ബ്രാഞ്ച് സെക്രട്ടറി സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരികയായിരുന്നുവെന്ന് ആരോപണമുണ്ട്.

വാളയാര്‍ സംഭവം: രണ്ടു പെണ്‍കുട്ടികളും ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു; കൊലപാതക സാദ്ധ്യത തള്ളാതെ പൊലിസ്; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് നാരദയ്ക്ക്

വാളയാര്‍ അട്ടപ്പള്ളത്ത് വീടിനകത്ത് വ്യത്യസ്ത ദിവസങ്ങളിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ രണ്ട് സഹോദരിമാരും ക്രൂരമായ പീഡനങ്ങള്‍ക്ക് ഇരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. രണ്ടാമത്തെ കുഞ്ഞ്  ഒമ്പതുകാരി ശരണ്യയുടേത് കൊലപാതകമെന്ന് ഉറപ്പിക്കുന്ന പൊലിസ് ആദ്യത്തെ സംഭവത്തിലും കൊലപാതക സാദ്ധ്യത തള്ളിക്കളയുന്നില്ല.

ആദ്യത്തെ കുഞ്ഞ് ബലാല്‍സംഘത്തിന് ഇരയായി എന്ന് വ്യക്തമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടും പൊലിസ് മരണ കാരണമായി എഫ് ഐ ആറില്‍ എഴുതി ചേര്‍ത്തത് ' ഏതോ മനോ വിഷമത്തില്‍ തൂങ്ങി മരിച്ചതായി കാണപ്പെട്ടു' എന്നാണ്. അസ്വാഭാവിക മരണത്തിന് അന്ന് കേസെടുത്തെങ്കിലും ഒരാളെയും ചോദ്യം ചെയ്തുപോലുമില്ല.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയായിട്ടും മജിസ്‌ട്രേറ്റിന്റെ സാന്നിദ്ധ്യത്തില്‍ ഇന്‍ക്വിസ്റ്റ് തയ്യാറാക്കാനോ, കുട്ടികള്‍ക്ക് എതിരായ ലൈംഗികാത്രിക്രമത്തിനുള്ള പോക്‌സോ പ്രകാരമോ കേസ് എടുക്കാന്‍ മുതിര്‍ന്നില്ല.
പെണ്‍കുട്ടികളുടെ ചെറിയച്ഛന്റെ മകനായ മധു, അട്ടപ്പള്ളം സ്വദേശികളായ മധു, പ്രദീപ് ഷിബു, എന്നിവരാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. മറ്റൊരാള്‍ പൊലീസ് നിരീക്ഷണത്തിലുമാണ്. ഇപ്പോള്‍ കസ്റ്റഡിയിലുള്ളവര്‍ രണ്ടു കേസുകളിലും  ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ കുട്ടിയുടെ മരണത്തിൽ മനുഷ്യാവകാശ കമ്മീഷന്റേയും സര്‍ക്കാറിന്റേയും സമ്മര്‍ദ്ദം ഉണ്ടായപ്പോഴാണ് ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പൊലിസ് തയ്യാറായത്. പ്രതികളുടെ ഉന്നത ബന്ധവും രാഷ്ട്രീയ സ്വാധീനവുമാണ് ആദ്യത്തെ സംഭവത്തിൽ ഇവരെ കേസില്‍ നിന്ന് ഒഴിവാക്കാന്‍ കാരണമായതെന്ന് ആരോപണമുണ്ട്.

മൂത്ത മകളെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടിയുടെ അമ്മ തന്നെ ആരോപിച്ച
മധുവിനെ ആദ്യത്തെ കേസില്‍  പൊലിസ് പിടികൂടിയെങ്കിലും സി പി എം ബ്രാഞ്ച് സെക്രട്ടറി സ്റ്റേഷനില്‍ നിന്ന് ഇറക്കി കൊണ്ടു വരികയായിരുന്നുവത്രേ. കസ്റ്റഡിയിലായ പ്രതികളെല്ലാം സി പി എം പ്രവര്‍ത്തകരും പെണ്‍കുട്ടികളുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവരുമാണ്.

മൂത്തകുട്ടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടപ്പോള്‍ തന്നെ അതില്‍ പ്രതികളുടെ പങ്കുണ്ടാവുമെന്ന് നാട്ടുകാരില്‍ ചിലര്‍ക്ക് സംശയമുണ്ടായിരുന്നു. ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ നാട്ടുകാരില്‍ ചിലര്‍ തയ്യാറായപ്പോള്‍ പ്രാദേശിക സി പി എം നേതൃത്വം ഇടപ്പെട്ട് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ.   മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നവരെ ഇത്തരം ആരോപണങ്ങള്‍ നാട്ടിലെ മറ്റു പെണ്‍കുട്ടികളുടെ ഭാവി കൂടി ഇല്ലാതാക്കുമെന്ന വാദമുയർത്തി പിന്തിരിപ്പിച്ചതും സി പി എമ്മിലെ ചിലരാണെന്ന് ആക്ഷേപമുണ്ട്.  ആദ്യത്തെ കേസ് അന്വേഷിച്ച വാളയാര്‍ എസ് ഐ വാളയാര്‍ എസ്. ഐ. പി. സി ചാക്കോ പ്രതികള്‍ക്ക് വേണ്ട ഒത്താശ ചെയ്തതായും ആരോപണമുണ്ട്.

ആദ്യത്തെ പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തത് പി ജി വിദ്യാര്‍ത്ഥിനിയാണ്. രണ്ടാമത്തെ കേസില്‍ ദുരൂഹതകള്‍ വന്നപ്പോഴാണ് പൊലീസ് സര്‍ജന്‍ പി.ബി. ഗുജ്‌റാള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.  തൃശ്ശര്‍ റേഞ്ച് ഐ ജി എം. ആര്‍ അജിത്കുമാര്‍  കഴിഞ്ഞ ദിവസം വീട്ടിലെത്തി പരിശോധന നടത്തി. ഈ പരിശോധനയിലും രണ്ടാമത്തെ പെണ്‍കുട്ടി കൊല ചെയ്യപ്പെടാനുള്ള സാദ്ധ്യതയാണ് പൊലീസിനു ലഭിച്ചത്.

വാളയാറിലെ വീട്ടില്‍ കഴിഞ്ഞ ജനുവരി 12 നാണ് മൂത്തകുട്ടി കൃതികയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മാര്‍ച്ച് നാലിന് വൈകീട്ട് അനിയത്തി ഒമ്പതുകാരി ശരണ്യയേയും അതെ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Read More >>