ഗായത്രി വീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോകറെക്കോര്‍ഡിലേക്ക്...

ഗായത്രി വീണയില്‍ 67 ഗാനങ്ങള്‍ മീട്ടിയാണ് വൈക്കം വിജയലക്ഷ്മി റെക്കോര്‍ഡ് സ്ഥാപിച്ചത്. ഇതിന് ഇനി ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകാരം നല്‍കേണ്ടതുണ്ട്.

ഗായത്രി വീണ മീട്ടി വൈക്കം വിജയലക്ഷ്മി ലോകറെക്കോര്‍ഡിലേക്ക്...

ഗായത്രി വീണയില്‍ കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഗാനങ്ങള്‍ വായിച്ച് ഗായിക വൈക്കം വിജയലക്ഷ്മി ഗിന്നസ് റെക്കോര്‍ഡില്‍. അഞ്ച് മണിക്കൂര്‍ കൊണ്ടാണ് വിജയലക്ഷ്മി ഈ നേട്ടം കൈവരിച്ചത്. ഗിന്നസ് ബുക്ക് അധികൃതര്‍ അംഗീകാരം നല്‍കിയാല്‍ ഗിന്നസ് ബുക്കില്‍ വൈക്കം വിജയലക്ഷ്മി ഇടം നേടും.

കൊച്ചിയിലെ ഹോട്ടലിലായിരുന്നു വിജയലക്ഷ്മിയുടെ സംഗീത പരിപാടി. രാവിലെ പത്ത് മണി മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ശാസ്ത്രീയ സംഗീതമാണ് വിജയലക്ഷ്മി അവതരിപ്പിച്ചത്. ഒരു മണി മുതല്‍ മൂന്ന് മണി വരെ ചലച്ചിത്ര ഗാനങ്ങളും വിജയലക്ഷ്മിയുടെ വീണയില്‍ പിറന്നു.


വിജയലക്ഷ്മിയുടെ അച്ഛന്‍ മുരളീധരനാണ് വിജയലക്ഷ്മിയ്ക്ക് കുട്ടിക്കാലത്ത് ഒറ്റക്കമ്പി വീണ് നിര്‍മ്മിച്ചു നല്‍കിയത്. വിജയലക്ഷ്മിയുടെ ഒറ്റക്കമ്പി വീണയ്ക്ക് ഗായത്രിവീണയെന്ന പേര് നല്‍കിയത് കുന്നക്കുടി വൈദ്യനാഥനാണ്. ഗായത്രിവീണയില്‍ വിജയലക്ഷ്മി കച്ചേരി നടത്താന്‍ തുടങ്ങിയിട്ട് 18 വര്‍ഷം പിന്നിട്ടു.

കമല്‍ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന സിനിമയിലൂടെയാണ് വിജയലക്ഷ്മി ചലച്ചിത്ര പിന്നണി ഗാനരംഗത്തേയ്‌ക്കെത്തിയത്. ഈ സിനിമയിലെ കാറ്റേ കാറ്റേ എന്ന പാട്ടിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പരാമര്‍ശം നേടി.