എച്ച്-1 ബി വിസയിൽ നിയന്ത്രണവുമായി യു എസ്

എച്ച്-1 ബി വിസ മൊത്തത്തിൽ റദ്ദാക്കുകയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്പെഷ്യൽ ഫീ വിസ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നതെന്നും യു എസ് സി ഐ എസ് അറിയിച്ചു. 1125 ഡോളർ കൊടുത്ത് വിസ കാലതാമസം ഒഴിവാക്കാനുള്ള കമ്പനികളുടെ വഴിയാണ് തൽക്കാലത്തേയ്ക്ക് അടഞ്ഞത്.

എച്ച്-1 ബി വിസയിൽ നിയന്ത്രണവുമായി യു എസ്

കെട്ടിക്കിടക്കുന്ന എച്ച്-1 ബി വിസ അപേക്ഷകൾ പൂർത്തിയാക്കുന്നതിനായി യു എസ് സിറ്റിസൻഷിപ് ആന്റ് ഇമ്മിഗ്രേഷൻ സർവ്വീസസ് പ്രത്യേക ഫീസ് അടച്ച് നേടാവുന്ന എച്ച്-1 ബി വിസകൾ പരിഗണിക്കുന്നത് ആറ് മാസത്തേയ്ക്ക് നിർത്തി വച്ചു. കമ്പനികൾക്ക് വിസ താമസം ഒഴിവാക്കാനുള്ള വഴിയായിരുന്നു പ്രത്യേക ഫീസ് അടച്ച് നേടാവുന്ന വിസ.

എച്ച്-1 ബി വിസ മൊത്തത്തിൽ റദ്ദാക്കുകയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും സ്പെഷ്യൽ ഫീ വിസ മാത്രമാണ് മരവിപ്പിച്ചിരിക്കുന്നതെന്നും യു എസ് സി ഐ എസ് അറിയിച്ചു. 1125 ഡോളർ കൊടുത്ത് വിസ കാലതാമസം ഒഴിവാക്കാനുള്ള കമ്പനികളുടെ വഴിയാണ് തൽക്കാലത്തേയ്ക്ക് അടഞ്ഞത്.

ഈ താൽക്കാലിക വിലക്ക് എച്ച്-1 ബി വിസ പ്രൊസസിംഗ് സമയം കുറയ്ക്കാൻ സഹായിക്കും. ഇന്ത്യാക്കാരാണ് എച്ച്-1 ബി വിസ എന്ന താൽക്കാലികമായ വർക്ക് വിസ അധികമായും വാങ്ങുന്നതെന്നും അവർ അറിയിച്ചു.

ഏപ്രിൽ 3 മുതലാണ് വിലക്ക് നിലവിൽ വരുക. തുടർന്നുള്ള ആറ് മാസത്തേയ്ക്ക് പ്രീമിയം വിസ പ്രൊസസിംഗ് ഉണ്ടാവില്ല.

Read More >>