ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നു തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

പാകിസ്ഥാനില്‍ ചില തീവ്രവാദസംഘങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ട്. അമേരിക്കന്‍ പൌരന്മാര്‍ ഇവിടെ ആക്രമിക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്. ഇതുപോലെയാണ് ഇന്ത്യയിലും.

ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിച്ചു വേണമെന്നു തങ്ങളുടെ പൌരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്

വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന പൗരന്മാര്‍ക്ക് അമേരിക്കയുടെ മുന്നറിയിപ്പ്- പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്നത് സൂക്ഷിച്ചു വേണം. ഇവിടങ്ങളില്‍ തീവ്രവാദ സ്വഭാവം കൂടുതലാണ് ഇന്ത്യയും അത്ര സുരക്ഷിതമല്ല, ഇവിടെയും തീവ്രവാദ പ്രവണതയുണ്ട്.

യു.എസ് പൌരന്മാരെയും രാജ്യത്തിന്റെ ആസ്തികളെയും ആക്രമിക്കാന്‍ ചില സൗത്ത് ഏഷ്യന്‍ രാജ്യങ്ങളില്‍ ഗൂഡാലോചനകള്‍ നടക്കുന്നതായി സൂചനകളുണ്ട്. അതിനാല്‍ അഫ്ഗാനിസ്ഥാനിലേക്കുള്ള യാത്ര പൂര്‍ണമായും ഒഴിവാക്കണം. അവിടെ ഒരു പ്രദേശവും ആക്രമണരഹിതമല്ല. അപായസൂചനാ കുറിപ്പില്‍ അമേരിക്ക വിവരിക്കുന്നു.


പാകിസ്ഥാനില്‍ ചില തീവ്രവാദസംഘങ്ങളുടെ ശക്തമായ സാന്നിധ്യമുണ്ട്. അമേരിക്കന്‍ പൌരന്മാര്‍ ഇവിടെ ആക്രമിക്കപ്പെടാനുള്ള സാധ്യതകളും കൂടുതലാണ്. ഇതുപോലെയാണ് ഇന്ത്യയിലും. അവിടെയും തീവ്രവാദസംഘങ്ങള്‍ സജീവമാണ്. ബംഗ്ലാദേശിന്റെ പലയിടത്തും ആക്രമണങ്ങള്‍ നടന്നുകഴിഞ്ഞു എന്നും കുറിപ്പില്‍ പറയുന്നുണ്ട്

(Pictures are meant for representation only)

Read More >>