ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല; പരാതിയുമായി ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്

'മെഡല്‍ നേടുമെന്ന വാക്കു ഞാന്‍ പാലിച്ചു, ഹരിയാന സര്‍ക്കാര്‍ അവരുടെ വാക്ക് പാലിക്കുമോ'? എന്നാണ് റിയോ ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക് ട്വിറ്ററിലൂടെ ചോദിച്ചു.

ഹരിയാന സര്‍ക്കാര്‍ വാഗ്ദാനം പാലിച്ചില്ല; പരാതിയുമായി ഒളിംപിക്‌സ് മെഡല്‍ ജേതാവ് സാക്ഷി മാലിക്

ഹരിയാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഒളിംപിക്‌സ് ഗുസ്തിയിലെ വെങ്കല മെഡല്‍ ജേതാവ് സാക്ഷി മാലിക് രംഗത്ത്. റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയതിന് ഹരിയാന സര്‍ക്കാര്‍ പ്രഖ്യാപിച്ച പാരിതോഷികങ്ങള്‍ ഇതുവരെ ലഭിച്ചില്ലെന്നാണ് ട്വിറ്ററിലൂടെ സാക്ഷി മാലിക് പറഞ്ഞത്.

ഒളിപിംക്‌സ് മെഡല്‍ നേടിയതിനു പിന്നാലെ ഹരിയാന സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചത് മാദ്ധ്യമങ്ങളില്‍ ഇടം നേടാന്‍ മാത്രമാണോ എന്നും സാക്ഷി ചോദിക്കുന്നു. മനോഹര്‍ ലാല്‍ ഖട്ടാര്‍ നേതൃത്വം നല്‍കുന്ന ബിജെപി സര്‍ക്കാരാണ് ഹരിയാനയില്‍.

മെഡല്‍ നേടുമെന്ന വാക്ക് ഞാന്‍ പാലിച്ചു, എന്നാല്‍ ഹരിയാന സര്‍ക്കാര്‍ എപ്പോൾ വാക്ക് പാലിക്കും?


ഒളിപിംക്‌സ് ഗുസ്തിയില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് സാക്ഷി മാലിക്. മൂന്നരക്കോടിയോളം രൂപാ വരുന്ന സമ്മാനങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സാക്ഷിക്ക് പാരിതോഷികമായി പ്രഖ്യാപിച്ചത്.