പിഴവിന്റെ ഓസ്‌കാര്‍ അക്കൗണ്ടന്റുമാര്‍ക്ക്; കുറ്റം ഏറ്റെടുത്ത് ഇവന്റ് കമ്പനി

ഓസ്‌കാര്‍ ചരിത്രത്തിലെ വലിയ പിഴവിന് കാരണക്കാരെ കണ്ടെത്തി- രണ്ട് അക്കൗണ്ടന്റുമാര്‍ക്ക് പറ്റിയ തെറ്റാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ഫിലിം അക്കാദമി പ്രസിഡന്റ് ചെറൈല്‍ ബൂണ്‍ ഐസക്‌സ് പറഞ്ഞു.

പിഴവിന്റെ ഓസ്‌കാര്‍ അക്കൗണ്ടന്റുമാര്‍ക്ക്; കുറ്റം ഏറ്റെടുത്ത് ഇവന്റ് കമ്പനി

വിഖ്യാതമായ ഓസ്കാർ പുരസ്കാര ചടങ്ങിന്റെ നിറങ്ങൾക്ക് മങ്ങലേൽപ്പിച്ചതായിരുന്നു അവസാനനിമിഷങ്ങളിലെ പിഴവ്. മികച്ച ചിത്രത്തിനുള്ള പുരസ്കാരം പ്രഖ്യാപിച്ച് നിമിഷങ്ങൾക്കകം മാറ്റിപ്പറയേണ്ടി വന്നു. രണ്ട് അക്കൗണ്ടന്റുമാർക്ക് പറ്റിയ തെറ്റാണ് ആശയക്കുഴപ്പത്തിന് കാരണമെന്ന് ഫിലിം അക്കാദമി പ്രസിഡന്റ് ചെറൈൽ ബൂൺ ഐസക്സ് പറഞ്ഞു.

ബ്രയൻ കള്ളിനൻ, മാർത്ത റൂയിസ് എന്നീ അക്കൗണ്ടന്റുമാരാണ് അബദ്ധത്തിന്റെ കാരണക്കാർ എന്ന് ചെറൈൽ പറഞ്ഞു. മനോഹരമായിരുന്ന ഒരു വൈകുന്നേരത്തിന്റെ എല്ലാ പ്രസരിപ്പുകളും നശിപ്പിക്കുന്നതായിരുന്നു അവസാനത്തെ 90 സെക്കന്റുകൾ എന്നും അവർ കൂട്ടിച്ചേർത്തു.


പ്രൈസ് വാട്ടർഹൗസ് കൂപ്പർ എന്ന കമ്പനിയാണ് ഓസ്കാർ ചടങ്ങിന്റെ ഏകോപനം ഏറ്റെടുത്തിരുന്നത്. അവരുടെ പ്രതിനിധികളായി എത്തിയതാണ് തെറ്റ് വരുത്തിയ രണ്ട് അക്കൗണ്ടന്റുമാർ. വിജയികളുടെ പേര് അടങ്ങിയിട്ടുള്ള എൻ ‌വലപ് കൈമാറുന്ന ജോലിയായിരുന്നു അവരുടേത്. തെറ്റ് പറ്റിയതിന്റെ എല്ലാ ഉത്തരവാദിത്തവും കമ്പനി ഏറ്റെടുത്തെങ്കിലും അവരുമായുള്ള ബന്ധം തുടരുന്ന കാര്യം പുനരാലോചിക്കുമെന്ന് ചെറൈൽ പറഞ്ഞു. എന്തായാലും രണ്ട് അക്കൗണ്ടന്റുമാരും ഇനി അക്കാദമിയുമായുള്ള ഒരു ജോലിയിലും ഉണ്ടാവില്ലെന്ന് ഉറപ്പായി.