എച്ച്-1 ബി വിസ: കൂടുതൽ കുരുക്കുകളുമായി ട്രംപ്

ട്രംപ് ഭരണകൂടം വാഷിംഗ്ടൺ ഡിസി കോടതിയിൽ കൊടുത്ത അപ്പീൽ പ്രകാരം എച്ച്-ബി വിസയിൽ ഉള്ളവർക്ക് - എച്ച്-1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർ- അമേരിക്കയിൽ ജോലി ചെയ്യാനുള്ള അനുവാദം 60 ദിവസത്തേയ്ക്ക് മരവിപ്പിക്കണമെന്നാണ്.

എച്ച്-1 ബി വിസ: കൂടുതൽ കുരുക്കുകളുമായി ട്രംപ്

എച്ച്-1ബി വിസ നിയമങ്ങളിൽ കൂടുതൽ കടുത്ത പരിഷ്കാരങ്ങൾ വരുത്താൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു. വിദേശികളായ തൊഴിലാളികളും കുടിയേറ്റക്കാരും ഉൾപ്പടെയുള്ളവർക്ക് ഭീഷണിയാകുന്നതായിരിക്കും പുതിയ പരിഷ്കാരം എന്നറിയുന്നു.

പ്രധാനമായും ഭീഷണിയാകുന്നത് അമേരിക്കയിൽ ജോലി ചെയുന്ന വിദേശികളുടെ ബന്ധുക്കൾക്കായിരിക്കും. ആയിരക്കണക്കിന് ഇന്ത്യാക്കാരുടെ ഭാര്യാഭർത്താക്കന്മാരും അമേരിക്കയിൽ ജോലി ചെയ്യാനുള്ള വിസ നേടാറുണ്ട്. ഒബാമ സർക്കാർ 2015 ൽ തുറന്ന് കൊടുത്ത വാതിലായിരുന്നു അവർക്ക് സഹായകമായത്. അന്നുതൊട്ടേ അമേരിക്കക്കാരിൽ നിന്നും എതിർപ്പുകൾ നേരിടേണ്ടി വന്നിരുന്നു ഒബാമയ്ക്ക്.

ട്രംപ് ഭരണകൂടം വാഷിംഗ്ടൺ ഡിസി കോടതിയിൽ കൊടുത്ത അപ്പീൽ പ്രകാരം എച്ച്-ബി വിസയിൽ ഉള്ളവർക്ക് - എച്ച്-1ബി വിസയുള്ളവരുടെ ഭാര്യാഭർത്താക്കന്മാർ- അമേരിക്കയിൽ ജോലി ചെയ്യാനുള്ള അനുവാദം 60 ദിവസത്തേയ്ക്ക് മരവിപ്പിക്കണമെന്നാണ്.

ഫാസ്റ്റ് ട്രാക്ക് രീതിയുള്ള എച്ച്-1 ബി വിസ തൽക്കാലത്തേയ്ക്ക് മരവിപ്പിച്ചിരിക്കുകയാണിപ്പോൾ. അതിന്റെ കൂടെ എച്ച്-ബി വിസ കൂടി മരവിപ്പിക്കുന്നത് ഇന്ത്യക്കാർക്കായിരിക്കും അധികം ബുദ്ധിമുട്ടുണ്ടാക്കുക.

Read More >>