പിന്നോക്കവിഭാഗക്കാരെ പ്രീതിപ്പെടുത്താനൊരുങ്ങി തെലങ്കാന ബജറ്റ്

2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ സി ആർ ഇത്തരം ഒരു ബജറ്റ് തയ്യറാക്കുന്നതെന്ന് ആരോപണവും ഉണ്ട്. എന്നാൽ 2018 ബജറ്റിലാണ് ഈ പ്രഖ്യാപനങ്ങളെങ്കിൽ എല്ലാം നടപ്പിലാക്കാൻ വേണ്ട സമയം ലഭിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു.

പിന്നോക്കവിഭാഗക്കാരെ പ്രീതിപ്പെടുത്താനൊരുങ്ങി തെലങ്കാന ബജറ്റ്

തെലങ്കാനയിൽ മാർച്ച് 10 നു അവതരിപ്പിക്കാനുള്ള ബജറ്റിൽ പിന്നോക്കവിഭാഗക്കാരെ സന്തോഷിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളായിരിക്കും ഭരണക്ഷിയായ ടിആർഎസ് നടത്തുക എന്ന് സൂചന. മുക്കുവർക്ക് ബൊലേറോ വാഹങ്ങൾ, അലക്കുകാർക്ക് വാഷിംഗ് മഷീനുകൾ, യാദവർക്ക് എരുമകൾ, ആട്ടിടയർക്ക് ആടുകൾ, ബാർബർമാർക്ക് സാമ്പത്തികസഹായം, നെയ്ത്തുകാർക്കു സഹായം എന്നിങ്ങനെ പോകുന്നു ചന്ദ്രശേഖർ റാവുവിന്റെ ബജറ്റ്.

പിന്നോക്കവിഭാഗക്കാർക്കു വേണ്ടി 30, 000 കോടി രൂപ ബജറ്റിൽ നീക്കി വച്ചിട്ടുണ്ടെന്ന് അറിയുന്നു. ഗ്രാമീണമേഖലയെ സാമ്പത്തികമായി മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം എന്നാണ് കെ സി ആർ പറയുന്നത്. പരമ്പരാഗത തൊഴിലുകൾക്കും കലാകാരന്മാർക്കും വേണ്ടിയുള്ള പ്രത്യേക പദ്ധതികളും പ്രഖ്യാപിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

2019 ൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് കെ സി ആർ ഇത്തരം ഒരു ബജറ്റ് തയ്യറാക്കുന്നതെന്ന് ആരോപണവും ഉണ്ട്. എന്നാൽ 2018 ബജറ്റിലാണ് ഈ പ്രഖ്യാപനങ്ങളെങ്കിൽ എല്ലാം നടപ്പിലാക്കാൻ വേണ്ട സമയം ലഭിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ അഭിപ്രായപ്പെടുന്നു.

എന്തായാലും 2019 തെരഞ്ഞെടുപ്പിൽ പിന്നോക്കവിഭാഗക്കാരെ ലക്ഷ്യമിട്ടാണ് ടി ആർ എസ് പദ്ധതികൾ നെയ്യുന്നതെന്ന് വ്യക്തമാണ്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നോക്കവിഭാഗക്കാർ കൂടുതലുണ്ട് തെലങ്കാനയിൽ. യാദവ, മുദിരാജ്, ബെറ്റ്സ, പദ്മശാലി, വിശ്വബ്രഹ്മ, നയീ ബ്രാഹ്മണ, കുമ്മാരി, മേദര, രാജക തുടങ്ങിയ പിന്നോക്കജാതിക്കാർ തെലങ്കാനയിൽ ഉണ്ട്. അവർ വോട്ടുരാഷ്ടീയത്തിൽ പ്രധാനപ്പെട്ടവരുമാണ്.