മദ്യം വാങ്ങാന്‍ വരിനിന്നയാള്‍ കുഴഞ്ഞു വീണിട്ടും അറിഞ്ഞ ഭാവം കാട്ടാതെ മറ്റു മദ്യപാനികള്‍; പലരും മദ്യം വാങ്ങിയത് മൃതദേഹത്തില്‍ ചവിട്ടിനിന്ന്

വരിയില്‍ നിന്ന അനി കുഴഞ്ഞു വീഴുന്നതു കണ്ടിട്ടും അതു ഗൗനിക്കാതെ മറ്റുള്ളവര്‍ മദ്യം വാങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം മൃതദേഹം ഔട്ട്‌ലറ്റിന്റെ വരാന്തയില്‍ കിടന്നു. മൃതദേഹം അവിടെ നിന്നു മാറ്റാനോ പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാനോ ബിവറേജ് അധികൃതരും തയ്യാറായില്ല.

മദ്യം വാങ്ങാന്‍ വരിനിന്നയാള്‍ കുഴഞ്ഞു വീണിട്ടും അറിഞ്ഞ ഭാവം കാട്ടാതെ മറ്റു മദ്യപാനികള്‍; പലരും മദ്യം വാങ്ങിയത് മൃതദേഹത്തില്‍ ചവിട്ടിനിന്ന്

ബിവറേജിന്റെ മുന്നില്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍ക്കവേ കുഴഞ്ഞുവീണ യുവാവിനെ തിരിഞ്ഞുനോക്കാതെ സഹമദ്യപാനികള്‍. ഒന്നരമണിക്കൂറോളം ബിവറേജിന്റെ വാരാന്തയില്‍ കിടന്ന മൃതദേഹത്തില്‍ ചവിട്ടി നിന്നാണ് പലരും മദ്യം വാങ്ങിയതെന്നും വെളിപ്പെടുത്തല്‍. തിരുവനന്തപുരം ജില്ലയിലെ കല്ലറ ബെ്‌കോ ഔട്ടലറ്റിനുമുന്നിലാണ് ദാരുണമായ ഈ സംഭവം.

കല്ലറ തച്ചോണം ആലിന്‍മൂട്ടില്‍ ബാലന്‍ കോണ്‍ട്രാക്ടറുടേയും ശാന്തയുടേയും മകന്‍ അനിയാണ് (45) ആരും തിരിഞ്ഞു നോക്കാനില്ലാതെ മരണത്തിനു കീഴടങ്ങിയത്. വരിയില്‍ നിന്ന അനി കുഴഞ്ഞു വീഴുന്നതു കണ്ടിട്ടും അതു ഗൗനിക്കാതെ മറ്റുള്ളവര്‍ മദ്യം വാങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്ന് ഒന്നര മണിക്കൂറോളം മൃതദേഹം ഔട്ട്‌ലറ്റിന്റെ വരാന്തയില്‍ കിടന്നു. മൃതദേഹം അവിടെ നിന്നു മാറ്റാനോ പൊലീസ് ഉള്‍പ്പെടെയുള്ളവരെ അറിയിക്കാനോ ബിവറേജ് അധികൃതരും തയ്യാറായില്ല.


തുടര്‍ന്നു സംഭവമറിഞ്ഞെത്തിയ നാട്ടുകാരാണ് പ്രശ്‌നത്തില്‍ ഇടപെട്ടത്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം നീക്കം ചെയ്യുന്നതുവരെ മദ്യവില്‍പ്പന നിര്‍ത്തിവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും ബിവറേജ് ജീവനക്കാര്‍ വഴങ്ങിയില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ മദ്യം വാങ്ങാന്‍ ക്യൂ നിന്നവരില്‍ പലരും മൃതദേഹത്തില്‍ ചവിട്ടിയെന്നും നാട്ടുകാര്‍ പറയുന്നു.

നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് പാങ്ങോട് സ്‌റ്റേഷനില്‍നിന്നും പൊലീസ് എത്തിയാണ് മൃതദേഹം ഔട്ട്‌ലറ്റിനു മുന്നില്‍ നിന്നും മാറ്റിയത്. ഔട്ട്‌ലറ്റ്് അടച്ചിടുവാനും പൊലീസ് നിര്‍ദ്ദേശം നല്‍കി. തുടര്‍ന്നു മൃതദേഹം ആശുപത്രിയിലേക്കു മാറ്റിയശേഷം വീണ്ടും ഔട്ട്‌ലറ്റ് തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.

ദിനവും മദ്യം വാങ്ങാന്‍ ബിവറേജില്‍ എത്തുന്നയാളായിരുന്നു അനിയെന്ന് നാട്ടുകാര്‍ പറയുന്നു. അസുഖം കാരണം രണ്ടുദിവസമായി ബിവറേജിനു മുന്നിലായിരുന്നു അനി തങ്ങിയിരുന്നത്. അവിവാഹിതനായിരുന്നു. മൃതദേഹം തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കാരിച്ചു.

Read More >>