ഹെര്‍ണിയ തിരിച്ചറിയാം...

ഹെർണിയ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടാം എങ്കിലും സാധാരണയായി ഇത് കുടലുമായി ബന്ധപ്പെട്ട വയറിന്റെ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.

ഹെര്‍ണിയ തിരിച്ചറിയാം...

ശരീരത്തിലെ ഒരു ക്ഷീണപ്രദേശത്തിലൂടെയോ, സുഷിരത്തിലൂടെയോ ആന്തരികാവയവം പൂർണമായോ ഭാഗികമായോ പുറന്തള്ളപ്പെടുന്നതിനെയാണ് ഹെർണിയ എന്ന രോഗാവസ്ഥയില്‍ ഉണ്ടാകുന്നത്.

ഹെർണിയ ശരീരത്തിന്റെ പല ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെടാം എങ്കിലും സാധാരണയായി ഇത് കുടലുമായി ബന്ധപ്പെട്ട വയറിന്റെ ഭാഗങ്ങളിലാണ് കാണപ്പെടുന്നത്.

ഹെർണിയ പ്രധാനമായും രണ്ടു തരമുണ്ട്. ശരീരത്തിൻ ഉള്ളിൽ ഉണ്ടാകുന്നത്, ശരീരത്തിന് പുറത്ത് കാണപ്പെടുന്നവയും. വയറിന്റെ ഏറ്റവും അടിയിൽ രണ്ടു വശങ്ങളിലും കാണപ്പടുന്നതാണ് ഇന്ഗുവൈനല്‍ ഹെര്‍ണിയ. ഇതാണ് വളരെ സാധാരണമായി കാണപ്പെടുന്നതും.


ചെറിയ വേദനയോടാണ് ഹെർണിയ പ്രത്യക്ഷപ്പെടുന്നതെങ്കിലും പ്രായമായവർക്കും പ്രമേഹ ബാധിതര്‍ക്കും ചിലപ്പോള്‍ വേദനയുണ്ടാകാറില്ല. വേദനയോട് കൂടിയതോ, വേദനരഹിതമോ ആയ മുഴയായിട്ടായിരിക്കും ഹെര്‍ണിയ ആദ്യം പ്രകടമാകുക. ഈ മുഴ ക്രമേണ വലുതാകുകയും കടുത്ത വേദനയും പ്രയാസവും അനുഭവപ്പെടുകായും ചെയ്യും. കാലക്രമേണ മലബന്ധം ഉണ്ടാകുകയും കടുത്ത വേദനയുമുണ്ടാകുമ്പോള്‍ മാത്രമായിരിക്കും രോഗികൾ ഡോക്ടറെ കാണാൻ എത്തുന്നത്.

സ്ത്രീകളിൽ ഗർഭകാലത്ത് വയറിന്റെ മസിലിന് ഉണ്ടാകുന്ന വലിച്ചിലും, സിസേറിയൻ പോലുള്ള സർജറികളുടെ തുടര്‍ച്ചയെന്നോണമോ ഹെർണിയ ഉണ്ടാകുന്നതായി കണ്ടുവരുന്നുണ്ട്.
വയറിന്റെ മുകൾഭാഗം മുതൽ താഴെവരെയുള്ള സ്ഥലത്ത് മുഴമാത്രമായോ, വേദനയോട് കൂടിയ മുഴയോ കണ്ടാൽ ഹെർണിയയാണെന്ന് സംശയിക്കാം.

കിടക്കുമ്പോൾ ഈ മുഴ ചെറുതാകുകയോ, അപ്രത്യക്ഷമാവുകയോ ചെയ്യും. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും മുഴയുടെ വലുപ്പം വലുതാകുന്നെങ്കിൽ ഹെർണിയ ആണെന്ന് 90% ഉറപ്പിക്കാം.
ഹെർണിയയ്ക്ക് ശസ്ത്രക്രിയയാണ് പരിഹാരം. കുടലുകൾ കുരുങ്ങുകയോ, അമിതവേദനയോ, മലബന്ധമോ ഉണ്ടാകുമ്പോഴാണ് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വരുന്നത്.