കണ്ണൂരില്‍ ജനവാസപ്രദേശത്ത് പുലിയിറങ്ങി

തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടം തടിച്ചു കൂടി. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ വലയിലാക്കാൻ ശ്രമം രാത്രി വൈകിയും തുടരുന്നു.

കണ്ണൂരില്‍ ജനവാസപ്രദേശത്ത് പുലിയിറങ്ങി

കണ്ണൂർ നഗരത്തിൽ പുലിയിറങ്ങി മൂന്ന് പേർക്ക് പരിക്കേറ്റു. ഇതില്‍ ഒരാള്‍ക്ക് സാരമായ പരിക്കുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തായത്തെരു മൊയ്തീന്‍ പള്ളിക്ക് സമീപത്തെ കുറ്റിക്കാട്ടില്‍ ഉച്ചയ്ക്ക് ശേഷമാണ് പുലിയെ കണ്ടത്. സംഭവമറിഞ്ഞു വന്‍ ജനക്കൂട്ടം തടിച്ചു കൂടി. നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടിക്കയറിയ പുലി കുറ്റിക്കാട്ടിലേക്ക് മറഞ്ഞു. പോലിസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. പുലിയെ വലയിലാക്കാൻ ശ്രമം രാത്രി വൈകിയും തുടരുന്നു.

[video width="960" height="540" mp4="http://ml.naradanews.com/wp-content/uploads/2017/03/puli.mp4"][/video]

റെയില്‍വേ ട്രാക്കിനോട് ചേര്‍ന്ന പൊന്തകാട്ടില്‍ പുലി പതിങ്ങിയിരിക്കുകയാണ്. ആളുകളെ കണ്ട പുലി പുറത്തിറങ്ങാത്തതാണ് തുടര്‍നടപടികള്‍ വൈകിപ്പിക്കുന്നത്

ഗുഡ്‌സ് ട്രെയിനിലാണ് പുലി ഇവിടെയെത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഗുഡ്‌സ് ട്രെയിനില്‍ കയറി കൂടിയ പുലി ഇവിടെ ചാടിയതായിരിക്കാനാണ് സാധ്യതയെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് അഞ്ചരക്കണ്ടി മൈലാടിയിൽ പ്രഭാത സവാരിക്ക് ഇറങ്ങിയവര്‍ പുലിയെ കണ്ടു എന്ന് അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. എന്നാല്‍ പുലിയുടെ സാന്നിധ്യം അന്ന് ഇവര്‍ക്ക്  തിരിച്ചറിയാന്‍ കഴിഞ്ഞില്ല എന്നാണ് പ്രദേശവാസികളുടെ പരാതി.