ഷംസീറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റുൾപ്പെടെ മൂന്നുപേർ അ‌റസ്റ്റിൽ

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മാ​ട​പ്പീ​ടി​ക​യി​ലെ എം​എ​ൽ​എയു​ടെ വീ​ടി​നു മു​ന്നി​ലൂ​ടെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​യ​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

ഷംസീറിനെതിരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റുൾപ്പെടെ മൂന്നുപേർ അ‌റസ്റ്റിൽ

ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ ​എ​ൻ ഷം​സീ​ർ എം​എ​ൽ​എയു​ടെ വീ​ടി​നു മു​ന്നി​ൽ ഭീ​ഷ​ണി മു​ഴ​ക്കി പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ മൂന്നുപേർ അ‌റസ്റ്റിൽ. ബി​ജെ​പി ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​റായ ലി​ജേ​ഷ്, നി​ജി​ൽ ദാ​സ്, ജി​ജു എ​ന്നി​വ​രെ​യാ​ണ് ന്യൂ ​മാ​ഹി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

അ‌റസ്റ്റുചെയ്ത മുന്നുപേർക്കും സ്റ്റേ​ഷ​ൻ ജാ​മ്യം അ​നു​വ​ദി​ക്കു​ക​യും ചെ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് മാ​ട​പ്പീ​ടി​ക​യി​ലെ എം​എ​ൽ​എയു​ടെ വീ​ടി​നു മു​ന്നി​ലൂ​ടെ ബി​ജെ​പി-​ആ​ർ​എ​സ്എ​സ് പ്ര​വ​ർ​ത്ത​ക​ർ ഭീ​ഷ​ണി​യ​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​ത്.


ഇ​തി​നി​ടെ ബി​ജെ​പി-ആ​ർ​എ​സ്എ​സ് നേ​താ​ക്ക​ൾ​ക്കും പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ഭീ​ഷ​ണി മു​ഴ​ക്കി പ്ര​ക​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ 20 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ​യും പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. സം​ഘ​ർ​ഷാ​വ​സ്ഥ നി​ല​നി​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ എം​എ​ൽ​എയു​ടെ വീ​ടി​ന് പോ​ലീ​സ് കാ​വ​ൽ ശ​ക്ത​മാ​ക്കിയിരിക്കുകയാണ്.

ത​ങ്ങ​ൾ​ക്കു നേ​രേ ഭീ​ഷ​ണി മു​ഴ​ക്കി സി​പി​എം പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി​യെ​ന്നു കാ​ണി​ച്ച് ലി​ജീ​ഷും നി​ജി​ൽ​ദാ​സും ജി​ജു​വു​മാ​ണ് ന്യൂ ​മാ​ഹി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. ഈ ​പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ബി​െജപി പ്രവർത്തകരുടെ പ്രകടനത്തിനു മറുപടിയായാണ് സി​പി​ഐഎം പ്ര​വ​ർ​ത്ത​കർ പ്ര​ക​ട​നം ന​ട​ത്തിയത്.

Read More >>