മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയുണ്ടാക്കി; മദ്യനയം തിരുത്തുമെന്ന സൂചന നല്‍കി തോമസ് ഐസക്

സംസ്ഥാനത്ത് ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ കുറഞ്ഞത് വരുമാനത്തെ വലിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ എന്ത് നടപടി സ്വീകരിക്കണമെന്ന് കൂട്ടായി ആലോചിക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി.

മദ്യനയം ടൂറിസം മേഖലയ്ക്കു തിരിച്ചടിയുണ്ടാക്കി; മദ്യനയം തിരുത്തുമെന്ന സൂചന നല്‍കി തോമസ് ഐസക്

യുഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ മദ്യനയം ടൂറിസം േേഖലയ്ക്കു കനത്ത തിരിച്ചടിയുണ്ടാക്കിയതായി ധനമന്ത്രി തോമസ് ഐസക്ക്. നിലവിലെ സാഹചര്യത്തില്‍ മദ്യനയത്തില്‍ തിരുത്തലുകള്‍ ഉണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി.

മദ്യനിയന്ത്രണം മൂലം ടൂറിസം മേഖലയ്ക്കു കനത്ത തിരിച്ചടിയാണ് സംഭവിച്ചത്. ഈ മേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞു. മദ്യനയത്തില്‍ യാഥാര്‍ഥ്യ ബോധത്തോടെയുള്ള തീരുമാനങ്ങളാണ് സ്വീകരിക്കേണ്ടത്- തോമസ് ഐസക് പറഞ്ഞു.

Read More >>