ബജറ്റ് ചോർച്ചാവിവാദം: ഔദ്യോഗിക രഹസ്യനിയമം പ്രതിപക്ഷനേതാവിനു ബൂമറാങ്ങാവുന്നു

രഹസ്യ നിയമത്തിലെ 5(2) വകുപ്പു പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകൾ രഹസ്യസ്വഭാവമുണ്ടെന്ന അറിവോടെ സ്വമേധയാ കൈപ്പറ്റുന്നതും കുറ്റകരമാണ്. അഞ്ചുവർഷം വരെ തടവുശിക്ഷയാണ് ഈ വകുപ്പ് നിർദ്ദേശിക്കുന്നത്. സഭയ്ക്കു മുമ്പാകെ സമർപ്പിക്കേണ്ട രഹസ്യവിവരങ്ങളാണ് സഭ തീരുന്നതിനു മുന്നേ കാബിനെറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിലൂടെ പുറത്തു പറഞ്ഞത്.

ബജറ്റ് ചോർച്ചാവിവാദം: ഔദ്യോഗിക രഹസ്യനിയമം പ്രതിപക്ഷനേതാവിനു ബൂമറാങ്ങാവുന്നു

ബജറ്റ് ചോർന്നുവെന്നാരോപിച്ച് തോമസ് ഐസക്കിനെതിരെ പ്രതിപക്ഷം ഉയർത്തിപ്പിടിക്കുന്ന ഔദ്യോഗിക രഹസ്യനിയമത്തിലെ 5(2)* വകുപ്പ് പ്രതിപക്ഷ നേതാവിനു ബൂമറാങ്ങാവുന്നു. സഭയിൽ അവതരിപ്പിക്കുന്നതിനു മുമ്പ് ബജറ്റ് രേഖകൾ ചോർന്നത് ഔദ്യോഗിക രഹസ്യ നിയമം 5(2), 5(1)b എന്നിവ പ്രകാരം കുറ്റമാണെന്നും തോമസ് ഐസക്കിനെ പ്രോസിക്യൂട്ടു ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയ്ക്കു കത്തു നൽകിയത്.

എന്നാൽ ചോർന്നത് ബജറ്റു രേഖകളാണോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തേണ്ടിയിരുന്നത് സ്പീക്കറായിരുന്നു. സഭയുടെ മേശപ്പുറത്തു വെയ്ക്കാത്ത രേഖകളുടെ നിജസ്ഥിതി പരിശോധിക്കാൻ സ്പീക്കർക്ക് അധികാരമില്ല. രേഖകൾ സ്പീക്കർക്കു കൈമാറാതെ ബജറ്റ് അവതരണം പൂർത്തിയാകുന്നതിനു മുമ്പ് സഭ ബഹിഷ്കരിച്ചു പത്രസമ്മേളനം വിളിക്കുകകയും സമാന്തര ബജറ്റ് അവതരണം നടത്തുകയുമാണ് പ്രതിപക്ഷ നേതാവ് ചെയ്തത്.

*If any person voluntarily receives any secret official code or pass word or any sketch, plan, model, article, note, document or information knowing or having reasonable ground to believe, at the time when he receives it, that the code, pass word, sketch, plan, model, article, note, document or information is communicated in contravention of this Act, he shall be guilty of an offence under this sections. - Official Secret Act 5(2)

രഹസ്യ നിയമത്തിലെ 5(2) വകുപ്പു പ്രകാരം രഹസ്യസ്വഭാവമുള്ള രേഖകൾ രഹസ്യസ്വഭാവമുണ്ടെന്ന അറിവോടെ സ്വമേധയാ കൈപ്പറ്റുന്നതും കുറ്റകരമാണ്. അഞ്ചുവർഷം വരെ തടവുശിക്ഷയാണ് ഈ വകുപ്പ് നിർദ്ദേശിക്കുന്നത്. സഭയ്ക്കു മുമ്പാകെ സമർപ്പിക്കേണ്ട രഹസ്യവിവരങ്ങളാണ് സഭ തീരുന്നതിനു മുന്നേ കാബിനെറ്റ് പദവിയുള്ള പ്രതിപക്ഷ നേതാവ് പത്രസമ്മേളനത്തിലൂടെ പുറത്തു പറഞ്ഞത്. ഈ പ്രവൃത്തിയും ഔദ്യോഗിക രഹസ്യ നിയമം വകുപ്പ് 5(2) ന്റെ പരിധിയ്ക്കു കീഴിൽ വരുമെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാണിക്കപ്പെടുന്നു.

രാവിലെ 11.46നാണ് ബജറ്റ് അവതരണം സഭയിൽ പൂർത്തിയായത്. 11.43ന് പ്രതിപക്ഷ നേതാവിന്റെ സമാന്തര ബജറ്റ് അവതരണം മീഡിയാ റൂമിൽ ആരംഭിച്ചിരുന്നു.

ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ടിരിക്കെ, രാവിലെ 11.15നാണ് പ്രതിപക്ഷ നേതാവ് സഭയിൽ ഏതാനും കടലാസുകൾ ഉയർത്തിക്കാണിച്ചത്. അപ്പോൾ അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്നത് ബജറ്റ് രേഖകളായിരുന്നുവെന്നോയെന്ന് സഭയ്ക്ക് ഇനി പരിശോധിക്കാനാവില്ല. കാരണം, അവയൊന്നും സഭയുടെ മേശപ്പുറത്തില്ല.

ബജറ്റ് അവതരണം സഭയിൽ അവസാനിക്കുന്നതിനു മുന്നേ, വിവരങ്ങൾ പത്രക്കാർക്കു കൈമാറിയതാണ് വിവാദമായത്. ധനമന്ത്രിയുടെ ഓഫീസിൽ നിന്ന് ഏതാനും പത്രക്കാർക്കു മാത്രമായാണ് വിവരങ്ങൾ ലഭിച്ചതെങ്കിൽ  സഭ തീരുന്നതിനു മുന്നേ ആ വിവരങ്ങൾ പത്രസമ്മേളനം വഴി ലോകത്തിനു മുന്നിലേയ്ക്ക് ചോർത്തുകയാണ് പ്രതിപക്ഷനേതാവ് ചെയ്തതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഈ സാഹചര്യത്തിലാണ് ധനകാര്യമന്ത്രിയുടെ സ്റ്റാഫ് ചെയ്ത അതേ കുറ്റം പ്രതിപക്ഷ നേതാവിനും ബാധകമാണെന്ന വിമർശനം പ്രസക്തമാകുന്നത്.

ഈ വാദം ഉയർത്തിത്തന്നെയാകും സഭയിൽ പ്രതിപക്ഷത്തെ ഭരണപക്ഷം ചെറുക്കുക. തന്റെ കൈവശം ചോർന്നു കിട്ടിയത് ബജറ്റ് രേഖയാണ് എന്ന വാദത്തിൽ പ്രതിപക്ഷം ഉറച്ചു നിന്നാൽ 5(2) വകുപ്പു പ്രകാരമുള്ള നടപടികൾ അദ്ദേഹത്തിനെതിരെയും സ്വീകരിക്കണമെന്ന വാദം മറുപക്ഷത്തുയരും.  അതേസമയം ധനകാര്യമന്ത്രിയുടെ ഓഫീസിൽ നിന്ന് പുറത്തുപോയത് പത്രക്കുറിപ്പാണെന്ന വാദത്തിൽ ഭരണപക്ഷം ഉറച്ചു നിൽക്കുകയും ചെയ്യും.

സംഭവിക്കാൻ പാടില്ലാത്തതാണ് സംഭവിച്ചതെന്നു സമ്മതിക്കുമ്പോഴും പ്രതിപക്ഷത്തിന് ഏറെ ഷൈൻ ചെയ്യാനുള്ള അവസരം നൽകേണ്ടതില്ല എന്നാണ് ഭരണപക്ഷത്തെ പൊതുവികാരം. ഉമ്മൻചാണ്ടി അവതരിപ്പിച്ച യുഡിഎഫിന്റെ അവസാന ബജറ്റിലെ പ്രധാനരേഖ ചോർന്ന വിവരവും അവർ ചൂണ്ടിക്കാണിക്കുന്നു. ബജറ്റ് വിവരങ്ങൾ ചോർന്നുവെന്ന് ആരോപിച്ച് സഭയിൽ പ്രതിപക്ഷം നേടിയ മേൽക്കൈ, സമാന്തര പത്രസമ്മേളനത്തിലൂടെ കളഞ്ഞു കുളിച്ചുവെന്നു വിലയിരുത്തേണ്ടി വരുന്ന തരത്തിലേയ്ക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.

*

Read More >>