കുടിവെള്ളക്ഷാമം നേരിടുമ്പോള്‍ പെപ്സിയും കൊക്കക്കോളയും വില്‍ക്കില്ല എന്ന് തമിഴ്നാട്‌ കടയുടമകള്‍

മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും സംഘടനകളുടെ തീരുമാനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കുടിവെള്ളക്ഷാമം നേരിടുമ്പോള്‍ പെപ്സിയും കൊക്കക്കോളയും വില്‍ക്കില്ല എന്ന് തമിഴ്നാട്‌ കടയുടമകള്‍

തമിഴ്‌നാട്ടിലെ കടകളില്‍ മാര്‍ച്ച്‌ ഒന്നു മുതല്‍ പെപ്‌സിയുടെയും  കൊക്കക്കോളയുടെയും  ഉത്പന്നങ്ങള്‍ വില്ക്കില്ല. വ്യാപാരി വ്യവസായ സംഘടനകളായ തമിഴ്‌നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്‌നാട് ട്രേഡേഴ്‌സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്‌സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. 15 ലക്ഷത്തിലധികം വ്യാപാരികളാണ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ളത്.

മലയാളികളുടെ നേതൃത്വത്തിലുള്ള ചെന്നൈ ചായക്കട ഉടമസ്ഥസംഘവും സംഘടനകളുടെ തീരുമാനത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

കടുത്ത വരള്‍ച്ചയില്‍ മനുഷ്യനും മൃഗങ്ങളും കുടിവെള്ളത്തിനായി ബുദ്ധിമുട്ടുമ്പോള്‍, ജലം ഊറ്റിയെടുത്ത് അനാരോഗ്യകരമായ ശീതള പാനീയങ്ങള്‍ നിര്‍മ്മിക്കുന്നത് തടയുകയെന്ന ലക്ഷ്യമാണ് ഈ നിരോധനത്തിന്റെ പിന്നില്‍.

Read More >>