ജലചൂഷണം നടത്തുന്ന വിഷപാനീയങ്ങള്‍ വേണ്ട; ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ പെപ്‌സിയും കൊക്കോകോളയും വില്‍ക്കില്ലെന്നു വ്യാപാരസംഘടനകള്‍

കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഈചൂഷണം തടയുകയെന്ന ലക്ഷ്യംകൂടി നിരോധനത്തിനുപിന്നിലുണ്ടെന്നും സംഘടനകള്‍ പറയുന്നു.

ജലചൂഷണം നടത്തുന്ന വിഷപാനീയങ്ങള്‍ വേണ്ട; ഇന്നുമുതല്‍ തമിഴ്‌നാട്ടില്‍ പെപ്‌സിയും കൊക്കോകോളയും വില്‍ക്കില്ലെന്നു വ്യാപാരസംഘടനകള്‍

തമിഴ്‌നാട്ടില്‍ ഇന്നുമുതല്‍ പെപ്സി, കൊക്കക്കോള, ഉത്പന്നങ്ങള്‍ വില്‍ക്കില്ല. വ്യാപാരി വ്യയസായസംഘടനയുടെ നിര്‍ദേശത്തെത്തുടര്‍ന്നാണു വില്‍പ്പന നിരോധിച്ചിരിക്കുന്നത്. ഉത്പന്നങ്ങളില്‍ വിഷാംശമുള്ളതായി പരിശോധനകളില്‍ വ്യക്തമായ സ്ഥിതിക്ക് ഇത് വില്‍ക്കുന്നത് കുറ്റകരമാണെന്ന അറിയിപ്പും തമിഴ്‌നാട്ടിലെ കടകളില്‍ നല്‍കിക്കഴിഞ്ഞു.

തമിഴ്നാട് വണികര്‍ കൂട്ടമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കക്കോള, പെപ്സി ഉത്പന്നങ്ങള്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയത്. ഈ സംഘടനയില്‍ അംഗങ്ങളായ വ്യാപാരികളോട് പെപ്സി, കൊക്കക്കോള ഉത്പന്നങ്ങള്‍ മാര്‍ച്ച് ഒന്നു മുതല്‍ കടകളില്‍ വില്പന നടത്തരുതെന്ന് മുമ്പ് ഇവര്‍ നിര്‍ദേശം നല്‍കിയിരുന്നു. 15 ലക്ഷം വ്യാപാരികള്‍ ഈ സംഘടനയില്‍ അംഗങ്ങളായുണ്ട്.

കടുത്ത വരള്‍ച്ച മൂലം കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതളപാനീയങ്ങള്‍ ഉത്പാദിപ്പിച്ച് ചൂഷണം നടത്തുകയാണെന്നും സംഘടനകള്‍ ആരോപിക്കുന്നു. ഈചൂഷണം തടയുകയെന്ന ലക്ഷ്യംകൂടി നിരോധനത്തിനുപിന്നിലുണ്ടെന്നും സംഘടനകള്‍ പറയുന്നു.

സംഘടനകള്‍ക്കു പിന്തുണയുമായി ചെന്നൈ ചായക്കട ഉടമസ്ഥസംഘവും രംഗത്തെത്തിയിട്ടുണ്ട്. ഈ സംഘടനയുടെ നേതൃത്വം കൈയാളുന്നത് മലയാളികളാണ്. ജലക്കൊള്ളയ്‌ക്തെിരായ ഈ തീരുമാനത്തിന് പൂര്‍ണ പിന്തുണ നല്കിയതായി സംഘടനയുടെ പ്രസിഡന്റ് ടി. അനന്തന്‍ വ്യക്തമാക്കി.
പെപ്സി, കൊക്കക്കോള ഉത്പന്നങ്ങളില്‍ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവയുടെ വില്‍പ്പന തടയേണ്ടത് അനിവാര്യമാണ്. ഇക്കാഎര്യം ചുണ്ടിക്കാട്ടി തങ്ങള്‍ നിരന്തര പ്രക്ഷോഭം നടത്തിയെങ്കിലും അതെല്ലാം സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്. കേര്‍പ്പറേറ്റുകളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ എടുത്തിരിക്കുന്നത്.

- തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് ടി വെള്ളയ്യന്‍ പറയുന്നു.

വിലക്കു മറികടന്നു പെപ്സി, കോള ഉത്പന്നങ്ങള്‍ വില്ക്കുന്നതായി കണ്ടെത്തിയാല്‍ കടയുടമകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും വ്യാപാരി-വ്യവസായി സംഘടന മുന്നറിയിപ്പുനല്‍കിയിട്ടുണ്ട്. തമിഴ്‌നാടിനെ തെരഒവിലിറക്കിയ ജെല്ലക്കെട്ടു പ്രക്ഷോഭത്തിനോടനുബന്ധിച്ചാണ് കോള ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനമുണ്ടായത്.

Read More >>