ബാബറി മസ്ജിദ് കേസ്; അദ്വാനി, ജോഷി, ഉമാ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാകും

പരമോന്നതകോടതിയുടെ ഈ നിരീക്ഷണം വെട്ടിലാക്കുന്നത് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളിമനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെയാണ്. മറ്റ് പ്രതികൾക്കൊപ്പം ഇവരും വിചാരണ നേരിടേണ്ടി വരും.

ബാബറി മസ്ജിദ് കേസ്; അദ്വാനി, ജോഷി, ഉമാ എന്നിവർക്ക് ബുദ്ധിമുട്ടുണ്ടാകും

ബാബറി മസ്ജിദ് തകർത്ത സംഭവത്തിൽ ഉൾപ്പെട്ടവരെ വിചാരണ ചെയ്യാൻ വൈകുന്നതിൽ സുപ്രീം കോടതി ഉൽകണ്ഠ പ്രകടിപ്പിച്ചു. നിയമനടപടികൾ വേഗത്തിലാക്കാൻ വേണ്ടി സംയുക്തവിചാരണ നടത്തണമെന്നും കോടതി പറഞ്ഞു.

പരമോന്നതകോടതിയുടെ ഈ നിരീക്ഷണം വെട്ടിലാക്കുന്നത് മുതിർന്ന ബിജെപി നേതാക്കളായ എൽ കെ അദ്വാനി, മുരളിമനോഹർ ജോഷി, ഉമാ ഭാരതി തുടങ്ങിയവരെയാണ്. മറ്റ് പ്രതികൾക്കൊപ്പം ഇവരും വിചാരണ നേരിടേണ്ടി വരും. ലഖ്നൗ, റായ് ബറേലി എന്നിവിടങ്ങളിലായി നടക്കുന്ന രണ്ട് വ്യത്യസ്ത കേസുകൾ കൂട്ടിച്ചേർക്കാനാണ് കോടതിയുടെ ഉദ്ദേശ്യം എന്നറിയുന്നു.

ജസ്റ്റിസ് പി സി ഘോഷ്, ജസ്റ്റിസ് ആർ എഫ് നരിമാൻ എന്നിവരടങ്ങിയ ബഞ്ച് ആണ് സി ബി ഐയും ഹാജി മഹ്ബൂബ് അഹമദും സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നിരീക്ഷണങ്ങൾ പങ്കുവച്ചത്. അദ്വാനി, ജോഷി, ഉമാ ഭാരതി, കല്യാൺ സിംഗ് എന്നിവരെ കുറ്റവിമുക്തരാക്കിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ സി ബി ഐ ചോദ്യം ചെയ്തിരുന്നു.