ഇങ്ങനെയായാൽ പൊലീസിൽ ആരും കാണില്ല; ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി

ടി പി സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതിനെതിരെ വിമർശനവുമായി സുപ്രീം കോടതി. പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക എന്ന് കോടതി ചോദിച്ചു. ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസ് ആസ്ഥാനത്ത് ആരും തന്നെ കാണില്ല എന്നും കോടതി അഭിപ്രായപ്പെട്ടു.

ഇങ്ങനെയായാൽ പൊലീസിൽ ആരും കാണില്ല; ടി പി സെന്‍കുമാറിനെ മാറ്റിയതിനെതിരെ സുപ്രീംകോടതി

ടി പി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്ത് നിന്നു നീക്കിയതിൽ സംസ്ഥാന സർക്കാരിനെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. വ്യക്തി താല്‍പര്യങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് കോടതി നിരീക്ഷിച്ചു.പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍എങ്ങനെയാണ് സര്‍ക്കാര്‍ നടപടിയെടുക്കുക എന്ന് കോടതി ചോദിച്ചു.

ഇങ്ങനെ നടപടിയെടുത്താല്‍ പൊലീസ് ആസ്ഥാനത്ത് ആരും തന്നെ കാണില്ലെന്ന് കോടതി പറഞ്ഞു . ഈ മാസം 27 നകം ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടു. പൊലീസ് മേധാവി സ്ഥാനത്തുനിന്നും തന്നെ മാറ്റിയതു ശരിവെച്ച ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്ത് ടി പി സെന്‍കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.


ജസ്റ്റിസ് മദന്‍ ബി ലൊക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. സി പിഐഎമ്മിന്റെ പകപോക്കലാണ് സര്‍ക്കാരിന്റെ തീരുമാനത്തിന് കാരണമെന്നാണ്  ഹര്‍ജിയില്‍ സെന്‍കുമാര്‍ ആരോപിക്കുന്നത്. ടി പി ചന്ദ്രശേഖരന്‍ വധം, അരിയില്‍ ഷുക്കൂര്‍ വധം, കതിരൂര്‍ മനോജ് വധം, എന്നിവയുടെ അന്വേഷണത്തിന് മേല്‍നോട്ടം നടത്തിയതിനാണ് തനിക്കെതിരെയുള്ള പകപോക്കലെന്ന് സെന്‍കുമാര്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.

ഡി.ജി.പി ആയിരുന്നപ്പോള്‍ സി.പി.എം നേതാക്കള്‍ക്കെതിരെ നടപടിയെടുത്തത് കൊണ്ടാണ് തന്റെ ഔദ്യോഗികം ജീവിതം തകര്‍ന്നതെന്നും ഇത് സിപിഐഎമ്മിന്റെ പകപോക്കലിന്റെ ഭാഗമായിരുന്നുവെന്നും സെന്‍കുമാര്‍ അപ്പീലില്‍ ചൂണ്ടിക്കാണിക്കുന്നു.

താന്‍ ഡി ജി പി ആയിരുന്നപ്പോള്‍ കണ്ണൂരില്‍ ഒരു കൊലപാതകം മാത്രമായിരുന്നു നടന്നത്. എന്നാല്‍ അതിന് ശേഷം കണ്ണൂരില്‍ ഒമ്പത് കൊലപാതകമാണ് നടന്നത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം കാലാവധി പുൂര്‍ത്തിയാക്കാത്ത നിരവധി പൊലീസ് ഉദ്യോഗസ്ഥരെയാണ്  സ്ഥലം മാറ്റിയത് എന്ന് സെന്‍കൂമാര്‍ ആരോപിച്ചു.