കാസർഗോഡ് ജില്ലയിൽ സർവശിക്ഷാ അഭിയാൻ ചെലവഴിച്ചത് 36 ശതമാനം തുക മാത്രം; അധികൃതരുടെ അലംഭാവം മൂലം വിദ്യാഭാസമേഖലക്കു നഷ്ടമാകുന്നത് കോടികൾ

2016-17 സാമ്പത്തിക വാർഷത്തിൽ എസ്എസ്എക്ക് 29.3 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ഇതിൽ 14.11 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച തുകയിൽ നിന്നും 10.91 കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളൂ.

കാസർഗോഡ് ജില്ലയിൽ സർവശിക്ഷാ അഭിയാൻ ചെലവഴിച്ചത് 36 ശതമാനം തുക മാത്രം; അധികൃതരുടെ അലംഭാവം മൂലം വിദ്യാഭാസമേഖലക്കു നഷ്ടമാകുന്നത് കോടികൾ

സാമ്പത്തികവർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കാസർഗോഡ് ജില്ലയിൽ സർവശിക്ഷാ അഭിയാൻ പദ്ധതിക്ക് കീഴിൽ ചിലവഴിച്ചത് 36% മാത്രം. പദ്ധതി നടത്തിപ്പിലെ അലംഭാവം മൂലം പൊതുവെ പിന്നോക്കാവസ്ഥയിൽ നിൽക്കുന്ന ജില്ലയിലെ വിദ്യാഭ്യാസമേഖലക്ക് കോടികൾ നഷ്ടമാവും.

സ്‌കൂളുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്താനും പഠനമികവ് ഉയർത്താനുമായാണ് സർവശിക്ഷാ അഭിയാൻ ഫണ്ട് ഉപയോഗിക്കുന്നത്. 2016-17 സാമ്പത്തിക വാർഷത്തിൽ എസ്എസ്എക്ക് 29.3 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചിരുന്നത്. ഇതിൽ 14.11 കോടി രൂപ മാത്രമാണ് ഇതുവരെ അനുവദിച്ചിട്ടുള്ളത്. അനുവദിച്ച തുകയിൽ നിന്നും 10.91 കോടി രൂപ മാത്രമാണ് ചിലവഴിച്ചിട്ടുള്ളൂ.


സർവശിക്ഷാ അഭിയാൻ ഫണ്ടിൽ 60% കേന്ദ്രവിഹിതവും ബാക്കി തുക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നുള്ള വിഹിതവുമാണ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ അവരുടെ വിവിഹിതം നീക്കിവെക്കാൻ തയ്യാറാണെങ്കിലും എസ്എസ്എ അധികൃതർ തികഞ്ഞ അലംഭാവം പുലർത്തുകയാണ്. ക്ലസ്റ്റർ റിസോഴ്‌സ് സെന്ററുകൾ വഴി സ്‌കൂളുകളിലെ വികസന പ്രവർത്തനങ്ങൾക്കായി ചെലവഴിക്കേണ്ട 12 കോടി രൂപയും ഇതുവരെ ചിലവഴിച്ചിട്ടില്ല.

സ്‌കൂൾ അധ്യാപകരാണ് ഡെപ്യൂട്ടേഷനിൽ സർവശിക്ഷാ അഭിയാനിൽ ജോലി ചെയ്യുന്നത്. ഭരണകക്ഷിയുടെ അധ്യാപകസംഘടനകളിൽ പെട്ടവരാണ് എല്ലായ്പ്പോഴും എസ്എസ്എയിൽ എത്തുക. എസ്എസ്എ പദ്ധതി നടത്തിപ്പിനുള്ള യോഗ്യതകൾ പോലും പരിഗണിക്കാതെ ഇഷ്ടക്കാരെ കുത്തിനിറക്കുന്ന ഏർപ്പാട് ഫണ്ട് പോലും ചിലവഴിക്കാനാകാത്ത ദുർഗതിയിലേക്ക് എത്തിച്ചിരിക്കുകയാണ്.

പരീക്ഷാ സമയമായിട്ടും അധ്യാപകർക്ക് 'നിലവാരം ഉയർത്താനുള്ള' ശില്പശാലയും പരിശീലനപരിപാടിയുമായി മുന്നോട്ട് പോകുകയാണ് ജില്ലയിൽ എസ്എസ്എ അധികൃതർ. പാഠഭാഗങ്ങൾപ്പോലും പലസ്‌കൂളിലും പൂർത്തിയാകാനുണ്ടെന്നിരിക്കെയാണ് അധ്യാപകരെ പരിശീലനത്തിന് വിളിച്ചിരിക്കുന്നത്.

Read More >>