കക്കൂസ് മാലിന്യത്തിന്റെ അതിരൂക്ഷ ദുര്‍ഗന്ധം; സ്പൈസ് ജെറ്റ് വഴിത്തിരിച്ചു വിട്ടു

ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട SG 192 സ്പൈസ് ജെറ്റ് വിമാനമാണ് ഹൈദരാബാദിലേക്കു വഴിതിരിച്ചുവിട്ടത്.

കക്കൂസ് മാലിന്യത്തിന്റെ അതിരൂക്ഷ ദുര്‍ഗന്ധം; സ്പൈസ് ജെറ്റ് വഴിത്തിരിച്ചു വിട്ടു

വിമാനത്തിനുള്ളില്‍ അസഹനീയമായ രീതിയില്‍ കക്കൂസ് മാലിന്യത്തിന്റെ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സ്പൈസ് ജെറ്റ് വിമാനം വഴിത്തിരിച്ചു പറന്നു. ബംഗളുരുവിൽനിന്നു ഡൽഹിയിലേക്കു പുറപ്പെട്ട SG 192 സ്പൈസ് ജെറ്റ് വിമാനമാണ് ഹൈദരാബാദിലേക്കു വഴിതിരിച്ചുവിട്ടത്. വിമാനത്തിനുള്ളില്‍ കുട്ടികളടക്കം 188 യാത്രക്കാരും ജീവനക്കാരും ഉണ്ടായിരുന്നു.

വിമാനം പറന്നുതുടങ്ങി കുറച്ചുസമയത്തിനുശേഷമാണ് കോക്പിറ്റില്‍ ഉള്‍പ്പെടെ വിമാനത്തിനുള്ളില്‍ രൂക്ഷമായ ദുര്‍ഗന്ധം വമിച്ചത്. തുടര്‍ന്ന് പൈലറ്റ് അനുമതി തേടി വിമാനം ഹൈദരാബാദില്‍ ഇറക്കുകയായിരുന്നു.

വിമാനത്തിലെ കക്കൂസ് മാലിന്യം പൂര്‍ണ്ണമായും ഒഴിവാക്കി ഒരു മണിക്കൂറിന് ശേഷം വിമാനം തുടര്‍ന്ന് ഡല്‍ഹിയിലേക്ക് പറന്നു.

വാര്‍ത്ത സ്ഥിതീകരിച്ചെങ്കിലും ഇത്തരമൊരു സംഭവം ഉണ്ടാകനിടയായ സാഹചര്യമോ, തുടര്‍ന്ന് സ്വീകരിച്ച നടപടിയോ സ്പൈസ് ജെറ്റ് വിവരിച്ചില്ല.

Story by