വംശീയവിദ്വേഷം: അമേരിക്കയിൽ ഒരു ഇന്ത്യാക്കാരനു കൂടി വെടിയേറ്റു

ജീവഹാനി ഉണ്ടാക്കുന്നത് മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങളും വർദ്ധിച്ചു വരുകയാണെന്ന് അമേരിക്കയിലെ ഇന്ത്യക്കാർ പറയുന്നു. അടുത്ത കാലത്തൊന്നും കാണാത്ത വിധം മുൻ വിധിയും വംശീയവിദ്വേഷവും വളർന്നിരിക്കുന്നു.

വംശീയവിദ്വേഷം: അമേരിക്കയിൽ ഒരു ഇന്ത്യാക്കാരനു കൂടി വെടിയേറ്റു

അമേരിക്കയിലെ വംശീയവിദ്വേഷത്തിനു ഇരയായി മറ്റൊരു ഇന്ത്യക്കാരൻ കൂടി. വാഷിംഗ്ടണിലെ കെന്റ് നഗരത്തിൽ വച്ച് 39 വയസ്സുള്ള ഒരു സിഖ് മതക്കാരനെ അജ്ഞാതൻ വെടി വച്ച് പരുക്കേൽപ്പിച്ചു. റിപ്പോർട്ടുകൾ അനുസരിച്ച് ‘നിന്റെ നാട്ടിലേയ്ക്ക് തിരിച്ച് പോ’ എന്ന് പറഞ്ഞാണ് ആക്രമി വെടിയുതിർത്തത്.

വീടിന് മുന്നിൽ വച്ച് തന്റെ വാഹനം നന്നാക്കുകയായിരുന്ന അയാളുടെ അടുത്തേയ്ക്ക് ഒരു അപരിചിതൻ വരുകയും എന്തോ വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തെന്ന് കെന്റ് പൊലീസ് പറയുന്നു. വംശീയവിദ്വേഷം നിറഞ്ഞ വാക്കുകളായിരുന്നു അക്രമി ഉപയോഗിച്ചിരുന്നതെന്നും അറിയുന്നു.


ആറടി ഉയരമുള്ള ഒരു വെള്ളക്കാരനായിരുന്നു അക്രമി എന്ന് പരുക്കേറ്റയാൾ പറഞ്ഞു. ജീവഹാനിയായ പരുക്കുകൾ ഒന്നുമല്ലെങ്കിലും സംഭവം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് കെന്റ് പൊലീസ് ചീഫ് കെൻ തോമസ് പറഞ്ഞു.

അമേരിക്കയിലെ ഇന്ത്യാകാർക്കെതിരെയുള്ള അക്രമങ്ങൾ പതിവായി മാറിയിരിക്കുകയാണിപ്പോൾ. കൻസാസിൽ വച്ച് ഇന്ത്യൻ ശ്രീനിവാസ് കുചിബോട് ലയും സൗത്ത് കരോലിനിയിൽ ഹർണിഷ് പട്ടേൽ എന്നയാളേയും വെടിവച്ച് കൊലപ്പെടുത്തിയിരുന്നു.

ജീവഹാനി ഉണ്ടാക്കുന്നത് മാത്രമല്ല, വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങളും വർദ്ധിച്ചു വരുകയാണെന്ന് അമേരിക്കയിലെ ഇന്ത്യക്കാർ പറയുന്നു. അടുത്ത കാലത്തൊന്നും കാണാത്ത വിധം മുൻ വിധിയും വംശീയവിദ്വേഷവും വളർന്നിരിക്കുന്നു. ആദ്യമെല്ലാം ട്രം പിന്റെ ഭരണകൂടം ഇത്തരം ഭയാനകസംഭവങ്ങളെ ഒഴിവാക്കാൻ പ്രയത്നിക്കുന്നെന്നാണ് തോന്നിയിരുന്നത്. എന്നാൽ ഇപ്പോൾ വേറൊരു മാതിരിയാണ് തോന്നുന്നതെന്നും അവർ അഭിപ്രായപ്പെട്ടു.

ഇന്തോ-അമേരിക്കൻ ഡെമോക്രാറ്റിക് ഓർഗനൈസേഷൻ ഇന്ത്യ സിവിൽ വാച്ച് പോലുള്ള സംഘടനകൾ ഇത്തരം സംഭവങ്ങൾ വംശീയവിദ്വേഷമായി കണക്കാക്കി അന്വേഷിക്കണമെന്ന് അധികാരികളോട് ആവശ്യപ്പെടുന്നുണ്ട്.

Read More >>