മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്നവരെ ചൂരലിനടിച്ച് ശിവസേനയുടെ വനിതാ ദിനാഘോഷം: പൊലീസ് നോക്കുകുത്തി

മറൈന്‍ ഡ്രൈവില്‍ വനിതാദിനത്തില്‍ ശിവസേനാപ്രവര്‍ത്തകരുടെ അഴിഞ്ഞാട്ടം. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് ശിവസേനാ പ്രവര്‍ത്തകര്‍ സ്ത്രീകള്‍ അടക്കമുള്ളവരെ ആക്രമിച്ചത്.

മറൈന്‍ഡ്രൈവില്‍ ഒന്നിച്ചിരുന്നവരെ ചൂരലിനടിച്ച് ശിവസേനയുടെ വനിതാ ദിനാഘോഷം: പൊലീസ് നോക്കുകുത്തി

ഒന്നിച്ചിരുന്നവരെ ചൂരല്‍കൊണ്ടടിച്ച് കൊച്ചി മറൈന്‍ഡ്രൈവില്‍ ശിവസേനയുടെ വനിതാദിനാഘോഷം. വനിതകളടുക്കമുള്ള നിരവധി ആളുകള്‍ക്കാണ് ശിവസേന പ്രവര്‍ത്തകരുടെ അടിയേറ്റത്. പൊലീസ് നോക്കി നില്‍ക്കേയാണ് ശിവസേന പ്രവര്‍ത്തകരുടെ സദാചാര നടപടി. സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ക്കെതിരെയെന്ന ബാനറും പിടിച്ചെത്തിയ പതിനഞ്ചോളം പ്രവര്‍ത്തകരാണ് സദാചാര ഗുണ്ടായിസത്തിന് നേതൃത്വം നല്‍കിയത്.കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ചുംബന സമരം ഉണ്ടായപ്പോഴും ചൂരലുകളുമായി യുവതിയുവാക്കളെ മര്‍ദിക്കാന്‍ ശിവസേന എത്തിയിരുന്നു. കൂടുതല്‍ പൊലീസ് സംഭവസ്ഥലത്തെത്തിയ ശേഷമാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം അരങ്ങേറിയത് കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തിയ പ്രകടനമാണ് യുവതീയുവാക്കള്‍ക്ക് നേരെയുള്ള ആക്രമണമായി മാറിയത്. ചൂരലിന് അടി കിട്ടിയവരില്‍ ദമ്പതികളും ഉണ്ടായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ശിവസേനയുടെ കൊച്ചി യൂണിറ്റില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നില്‍. ചുംബന സമരം ഉണ്ടായപ്പോഴും ചൂരലുകളുമായി യുവതിയുവാക്കളെ മര്‍ദിക്കാന്‍ ശിവസേന എത്തിയിരുന്നു.

Read More >>