വയനാട് യതീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ആറു പേര്‍ പിടിയില്‍

കല്‍പ്പറ്റയ്ക്കടുത്തുള്ള ഈ യതീംഖാനയുടെ ഗേള്‍സ് ഹോസ്റ്റലിന് സമീപമാണു പീഡനം നടന്ന കട സ്ഥിതി ചെയ്യുന്നത്. കുട്ടികള്‍ക്ക് മിഠായി മറ്റും വാഗ്ദാനം ചെയ്താണ് കടകളിലെത്തിച്ചു പീഡിപ്പിച്ചതെന്നാണ് വിവരം. യതീംഖാന സ്‌കൂളില്‍ നിന്ന് ഹോസ്റ്റലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ജനുവരിയിലാണ് ആദ്യപീഡനം നടക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പലതവണ പീഡനത്തിനിരയാക്കുകയായിരുന്നു.

വയനാട് യതീംഖാനയിലെ പ്രായപൂര്‍ത്തിയാകാത്ത  ഏഴ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച കേസില്‍ ആറു പേര്‍ പിടിയില്‍

വയനാട്ടിലെ യത്തീംഖാനയില്‍ കഴിയുന്ന പ്രായപൂര്‍ത്തിയാകാത്ത ഏഴ് വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ച കേസില്‍ ആറ് പ്രതികള്‍ പിടിയില്‍.  യത്തീംഖാന അധികൃതര്‍ തന്നെയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ചില ദിവസങ്ങളില്‍ യത്തീംഖാനയ്ക്ക് സമീപമുളള കടയുടെ പിറക് വശത്ത് നിന്ന് വിദ്യാര്‍ത്ഥിനികള്‍ ഇറങ്ങിവരുന്നത് സെക്യൂരിറ്റി ജീവനക്കാരന്‍ കാണാറുണ്ട്. ഇത് ചോദ്യം ചെയ്തപ്പോഴാണ് പീഡന കാര്യം പുറത്തുവരുന്നത്. വിദ്യാര്‍ത്ഥിനികളെ കൗണ്‍സിലിങ് നടത്തിയതോടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട എല്ലാ പ്രതികളും പിടിയിലായിട്ടുണ്ടെന്ന് കല്‍പറ്റ പൊലീസ് അറിയിച്ചു. അതേസമയം പതിനൊന്നോളം പേരാണ് പെണ്‍കുട്ടികളെ പീഡിപ്പിച്ചതെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.


കല്‍പ്പറ്റയ്ക്കടുത്തുള്ള ഈ യതീംഖാനയുടെ ഗേള്‍സ് ഹോസ്റ്റലിന് സമീപമാണ് പീഡനം നടന്ന കടയുള്ളത്. കുട്ടികള്‍ക്ക് മിഠായി മറ്റും വാഗ്ദാനം ചെയ്ത് കടകളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് വിവരം. യതീംഖാന സ്‌കൂളില്‍ നിന്ന് ഹോസ്റ്റലിലേക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നതിനിടെ ജനുവരിയിലാണ് ആദ്യപീഡനം നടക്കുന്നത്. പിന്നീട് ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും പ്രതികള്‍ പീഡനം തുടര്‍ന്നു. 15 വയസില്‍ താഴെയുളള ഏഴുവിദ്യാര്‍ത്ഥിനികളാണ് പീഡിപ്പിക്കപ്പെട്ടത്.

യത്തീംഖാനയ്ക്ക് സമീപമുളള അയല്‍വാസികളാണ് കുട്ടികളെ പീഡിപ്പിച്ചത്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ കല്‍പറ്റ പൊലീസ് തയ്യാറായില്ല. കൂടുതല്‍ പ്രതികള്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുന്നുണ്ട്. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കി. കസ്റ്റഡിയിലുളളവവരെല്ലാം സമീപത്തെ കടകളിലും മറ്റും ഉള്ളവരാണ്. പ്രതികളെ വയനാട് പൊലീസ് ചീഫ് രാജ്പാല്‍ മീണ ചോദ്യം ചെയ്തു. പ്രതികള്‍ക്കെതിരെ പോസ്‌കോ ചുമത്തും. അറസ്റ്റ് അല്‍പ്പസമയത്തിനകം രേഖപ്പെടുത്തും.

Read More >>