സ്വവര്‍ഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്നുവെന്ന് വാദം; കാ ബോഡിസ്‌കേപ്‌സിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന കാബോഡിസ്‌കേപ്‌സിനു നേരത്തെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. ചിത്രം സ്വവര്‍ഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്നു, അളവിലധികം നഗ്നത കാണിക്കുന്നു, പെയിന്റിങ്ങുകളില്‍ പുരുഷ ശരീരത്തിലെ പ്രധാന ഭാഗങ്ങള്‍ ക്ലോസ് അപ്പില്‍ കാണിക്കുന്നു തുടങ്ങിയവയാണ് അനുമതി നിഷേധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ന്യായീകരണങ്ങള്‍. ഹനുമാനെ ഗേ ആയി ചിത്രീകരിച്ചത് ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളാണ് സിനിമയിലുടനീളം ഉള്ളതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണത്തില്‍ പറയുന്നു.

സ്വവര്‍ഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്നുവെന്ന് വാദം; കാ ബോഡിസ്‌കേപ്‌സിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്

സ്വവര്‍ഗാനുരാഗം പ്രമേയമാക്കിയ ചിത്രം കാ ബോഡിസ്‌കേപ്‌സിന് സെന്‍സര്‍ ബോര്‍ഡിന്റെ പൂട്ട്. സ്വര്‍ഗാനുരാഗത്തിനൊപ്പം ഹിന്ദു വര്‍ഗീയതയും ലൈംഗികതയും വിഷയമാകുന്നു എന്നു കാട്ടിയാണ് ചിത്രത്തിനു സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ചത്.

ജയന്‍ ചെറിയാന്‍ സംവിധാനം ചെയ്യുന്ന കാബോഡിസ്‌കേപ്‌സിനു നേരത്തെ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ചിത്രം ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശിപ്പാക്കാനായിരുന്നില്ല. ഇതിനു പിന്നാലെയാണ് സെന്‍സര്‍ ബോര്‍ഡും ഇപ്പോള്‍ പ്രദര്‍ശനാനുമതി നിഷേധിച്ചത്.


ചിത്രം സ്വവര്‍ഗാനുരാഗത്തെ മഹത്വവത്ക്കരിക്കുന്നു, അളവിലധികം നഗ്നത കാണിക്കുന്നു, പെയിന്റിങ്ങുകളില്‍ പുരുഷ ശരീരത്തിലെ പ്രധാന ഭാഗങ്ങള്‍ ക്ലോസ് അപ്പില്‍ കാണിക്കുന്നു തുടങ്ങിയവയാണ് അനുമതി നിഷേധിക്കാനുള്ള സെന്‍സര്‍ ബോര്‍ഡിന്റെ ന്യായീകരണങ്ങള്‍. ഹനുമാനെ ഗേ ആയി ചിത്രീകരിച്ചത് ഹിന്ദുമതത്തെ അപമാനിക്കുന്നതാണെന്നും ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന രംഗങ്ങളാണ് സിനിമയിലുടനീളം ഉള്ളതെന്നും സെന്‍സര്‍ ബോര്‍ഡിന്റെ വിശദീകരണത്തില്‍ പറയുന്നു.

സെന്‍സര്‍ ബോര്‍ഡിന്റെ രണ്ടാം റിവൈസിങ് കമ്മിറ്റിയാണ് ഇത്തരം നിരീക്ഷണങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു ഹിന്ദുത്വ സംഘടനയെ സിനിമയില്‍ പ്രതിപാദിച്ചതും സെന്‍സര്‍ ബോര്‍ഡിന്റെ 'ബ്ലാക്ക് മാര്‍ക്കിന്' കാരണമായിട്ടുണ്ട്. ഇതുകൂടാതെ, സിനിമയിലെ പ്രധാനകഥാപാത്രമായ മുസ്ലീം സ്ത്രീ സ്വയംഭോഗം ചെയ്യുന്ന രംഗവും സ്ത്രീകളെ അപമാനിക്കുന്ന തരം ഭാഷയും സിനിമയില്‍ ഉപയോഗിച്ചിട്ടുണ്ടെന്നാണ് സെന്‍സര്‍ ബോര്‍ഡിന്റെ മറ്റൊരു വാദം.

സിനിമയെ കൂടാതെ അതിന്റെ പോസ്റ്ററുകളേയും ബോര്‍ഡ് വിമര്‍ശിച്ചിട്ടുണ്ട്. ആക്ടിവിസ്റ്റായ സിയ, ഹാരിസ് എന്ന ഗേ ആയ പെയ്ന്റര്‍, കബഡി കളിക്കാരനായ കൂട്ടുകാരന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.