ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി എസ്ബിഐ; ഇനിമുതല്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ നല്‍കണം

പിഴ ഇടാക്കുന്നതിനുള്ള മാനദണ്ഡങ്ങളും എസ്ബിഐ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരുമെന്നും എസ്ബിഐ വ്യവസ്ഥ ചെയ്യുന്നു. 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും, മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും പിഴ നല്‍കേണ്ടിവരും.

ഉപഭോക്താക്കള്‍ക്ക് ഇരുട്ടടിയുമായി എസ്ബിഐ; ഇനിമുതല്‍ അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ നല്‍കണം

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഇനിമുതല്‍ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ പിഴ ഈടാക്കാന്‍ തീരുമാനം. അക്കൗണ്ടില്‍ മിനിമം ബാലന്‍സില്ലങ്കില്‍ 20 രൂപ മുതല്‍ 100 രൂപ വരെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകളില്‍ നിന്നും പിഴ ഈടാക്കാനാണ് എസ്ബിഐ തീരുമാനിച്ചിരിക്കുന്നത്.

പുതിയ തീരുമാനം ഏപ്രില്‍ ഒന്നുമുതല്‍ പനടപ്പിലാകുമെന്നാണ് ലഭിക്കുന്ന വിവരം. മിനിമം ബാലന്‍സായി നിശ്ചയിച്ചിരിക്കുന്ന തുകയും അക്കൗണ്ടിലുള്ള തുകയും തമ്മിലുളള വ്യത്യാസം കണക്കാക്കിയാണ് പിഴ ഈടാക്കുക. ഇതിന്റെ ഭാഗമായി അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട കുറഞ്ഞ തുക വിവിധ മേഖല തിരിച്ച് എസ്ബിഐ ക്രമീകരിച്ചിട്ടുണ്ട്.

5000 രൂപയാണ് മെട്രോ നഗരങ്ങളിലെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ടത്. നഗരങ്ങളില്‍ 3000 രൂപയും, അര്‍ധ നഗരങ്ങളില്‍ 2000 രൂപയും മിനിമം ബാലന്‍സായി സൂക്ഷിക്കണം. ഗ്രാമപ്രദേശങ്ങളില്‍ 1000 രൂപയും അക്കൗണ്ടിലുണ്ടായിരിക്കണമെന്നും എസ്ബിഐ നിര്‍ദ്ദേശിക്കുന്നു.

പിഴ ഇടാക്കുന്നതിനുള്ള മാനദണ്ഡങ്ങളും എസ്ബിഐ നിശ്ചയിച്ചിട്ടുണ്ട്. മിനിമം ബാലന്‍സിനേക്കാള്‍ 75 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 100 രൂപ പിഴയും സേവന നികുതിയും നല്‍കേണ്ടി വരുമെന്നും എസ്ബിഐ വ്യവസ്ഥ ചെയ്യുന്നു. 50 ശതമാനത്തിനും 75 ശതമാനത്തിനും ഇടയിലാണ് കുറവുള്ള തുകയെങ്കില്‍ 75 രൂപയും, മിനിമം ബാലന്‍സ് വേണ്ടതിലും 50 ശതമാനം കുറവാണ് അക്കൗണ്ടിലുള്ളതെങ്കില്‍ 50 രൂപയും പിഴ നല്‍കേണ്ടിവരും.

ഗ്രാമ പ്രദേശങ്ങളില്‍ 20 രൂപ മുതല്‍ 50 രൂപവരെയാണ് പിഴ. പിഴക്കുപുറമെ സേവന നികുതിയും ഉപഭോക്താക്കള്‍ നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്. മാത്രമല്ല ബാങ്ക് ബ്രാഞ്ചില്‍ മാസത്തില്‍ മൂന്ന് സൗജന്യ പണമിടപാടാണ് നല്‍കുകയെന്നും കൂടുതലുളള ഓരോ ഇടപാടിനും 50 രൂപയും ടാക്സും പിഴ നല്‍കണമെന്നും എസ് ബി ഐ പറയുന്നു. അധിക എടിഎം ഇടപാടുകള്‍ക്ക് 20 രൂപയും നികുതിയുമാണ് പിഴ.

കൂടാതെ ചെക്ക് ബുക്ക്, ചെക്ക് കലക്ഷന്‍, ബില്‍ കലക്ഷന്‍, സ്റ്റോപ് പെയ്മെന്റ്സ്, സര്‍ട്ടിഫിക്കറ്റ് നല്‍കല്‍, എന്നിവക്കും പണം ഈടാക്കുമെന്ന് എസ് ബി ഐ അറിയിച്ചിട്ടുണ്ട്. ബാങ്കില്‍ നിന്നും പിന്‍വലിക്കുന്ന തുകയ്ക്കുള്ള പരിധി ഒഴിവാക്കിയിട്ടുണ്ട്.