മാൻഹോളിന് അവാർഡ് നൽകിയതിനെതിരെ സനൽകുമാർ ശശിധരൻ; സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമല്ല സിനിമ

സനല്‍ കുമാര്‍ ശശീധരന് വിയോജിപ്പുണ്ട്- മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാര്‍ഡിനോട് കുറച്ചെങ്കിലും നീതിപുലര്‍ത്താമായിരുന്നു സനല്‍ കുമാര്‍.

മാൻഹോളിന് അവാർഡ് നൽകിയതിനെതിരെ സനൽകുമാർ ശശിധരൻ; സാമൂഹിക വിഷയത്തിന്റെ വീഡിയോ ചിത്രീകരണമല്ല സിനിമ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയത്തില്‍ വിയോജിപ്പുമായി സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. മികച്ച സിനിമയ്ക്കും സംവിധാനത്തിനും ഉള്ള സംസ്ഥാന അവാര്‍ഡിനോട് കുറച്ചെങ്കിലും നീതിപുലര്‍ത്താമായിരുന്നു സനല്‍ കുമാര്‍ പറഞ്ഞു. സിനിമ എന്നാല്‍ ഒരു സാമൂഹിക വിഷയത്തിന്റെ വീഡിയോചിത്രീകരണം എന്ന ധാരണയോടെ സിനിമയെ സമീപിക്കുന്ന ഇടപാട് ജൂറികള്‍ തിരുത്തണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നുവെന്നും സനല്‍ ഫേസ്ബുക്കില്‍ കുറിച്ചു.


മികച്ച സംവിധായികയ്ക്കുള്ള പുരസ്‌കാരം ലഭിച്ച വിധുവിന്‍സെന്റിനോട് യാതൊരു വിരോധവുമില്ലാ എന്നും താരങ്ങളുടെയൊന്നും അകമ്പടിയില്ലാതെ സ്വതന്ത്രമായി സിനിമയെടുക്കാന്‍ ഇറങ്ങിത്തിരിച്ച സ്ത്രീ എന്ന നിലയ്ക്ക് ആദരവേ ഉള്ളുയെന്നും പറഞ്ഞുകൊള്ളട്ടെ. വിഷയതീവ്രതയുടെ പേരില്‍ പൊതുവികാരത്തെ ചൂഷണം ചെയ്യുന്നതില്‍ മാന്‍ഹോള്‍ വിജയിച്ചു എന്നേ ഞാന്‍ പറയൂ.

ചലച്ചിത്രം എന്ന കലാരൂപത്തെ ഒരു തരിമ്പെങ്കിലും മുന്നോട്ടു കൊണ്ടുപോകുന്നില്ല ആ സിനിമ എന്ന് പറയാതെ പോകുന്നത് അനീതിയാകും എന്നതുകൊണ്ട് പറയുന്നു. ഈ അവാര്‍ഡ് വിധുവോ ആ സിനിമയോ അര്‍ഹിക്കുന്നതല്ലെന്ന തോന്നലാണ് മാന്‍ഹോളും കഴിഞ്ഞവര്‍ഷമിറങ്ങിയ മറ്റുമിക്ക ചിത്രങ്ങളും കണ്ടിട്ടുള്ള ആളെന്ന നിലയില്‍ ശക്തമായി എനിക്കുള്ളത്. വിധുവിന്റെ മനസ് ഈ അവാര്‍ഡിനെ ഉള്ളാലെ ആഘോഷിക്കാതിരിക്കട്ടെയെന്നും എന്റെയുള്‍പ്പെടെയുള്ള വിമര്‍ശകരുടെ വായടപ്പിക്കുന്ന രീതിയില്‍ അടുത്തചിത്രത്തിലേക്ക് കുതിക്കട്ടെയെന്നും ആശിക്കുന്നുവെന്നും സനല്‍ പറഞ്ഞു.

കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് അവാര്‍ഡ് കൊടുത്ത തീരുമാനം ഒരു സന്തോഷമുണ്ടാക്കുന്നു. അര്‍ഹമായ അവാര്‍ഡുകള്‍ കിട്ടാതെ പോയ മഹേഷിന്റെ പ്രതികാരം നിരാശയുമുണ്ടാക്കുന്നുവെന്നും സനല്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.