അമ്മയെ ഉപേക്ഷിച്ചു, പിതാവിന് അഞ്ഞൂറ് രൂപ തികച്ചു കൊടുക്കാത്തയാള്‍; പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ നേര്‍ചിത്രം

മദ്ധ്യപ്രദേശിലെ ചടങ്ങില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തല വെട്ടുന്നവര്‍ക്ക് ആര്‍എസ്എസ് നേതാവായ കുന്ദന്‍ ചന്ദ്രാവത് ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. എഴുപതു വയസ്സുള്ള തനിക്കു മാസം അഞ്ഞൂറു രൂപ പോലും തരാന്‍ കഴിയാത്ത മകന്‍ മുഖ്യമന്ത്രിയുടെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ എങ്ങനെ കൊടുക്കുമെന്നാണു പിതാവ് ലക്ഷ്മണ്‍ ചന്ദ്രാവത് ചോദിക്കുന്നത്.

അമ്മയെ ഉപേക്ഷിച്ചു, പിതാവിന് അഞ്ഞൂറ് രൂപ തികച്ചു കൊടുക്കാത്തയാള്‍; പിണറായിയുടെ തല കൊയ്യുന്നവര്‍ക്ക് ഒരു കോടി ഇനാം പ്രഖ്യാപിച്ച ആര്‍എസ്എസ് നേതാവിന്റെ നേര്‍ചിത്രം

ഭോപ്പാലില്‍ കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗം നടത്തിയ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് കുന്ദന്‍ ചന്ദ്രാവതിനെ തള്ളിപ്പറഞ്ഞ് സ്വന്തം പിതാവ് ലക്ഷ്മണ്‍ ചന്ദ്രാവത്.  ഒരു നേരം റൊട്ടിയ്ക്കായി കഷ്ടപ്പെടുകയാണ് താന്‍. പിന്നെ മകന്‍ എവിടെ നിന്നാണ് ഒരു കോടി രൂപ സമ്മാനമായി നല്‍കുകയെന്ന് ഈ പിതാവ് ചോദിക്കുന്നു. പിണറായി വിജയന്റെ തല കൊയ്യുന്നവര്‍ക്ക് മകന്‍ ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച വാര്‍ത്തയറിഞ്ഞ് ഞെട്ടിത്തരിച്ചിരിക്കുകയാണ് ലക്ഷ്മണ്‍ ചന്ദ്രാവത്.


തന്റെ ഭാര്യ കസ്തൂരിബായിയെ മകന്‍ കുന്ദൻ ചന്ദ്രാവത് എക്താ നഗറിലെ നാനാഖേദയില്‍ ഉപേക്ഷിച്ചെന്നാണ് ലക്ഷ്മണ്‍ പറയുന്നത്. കസ്തൂരിബായിയെ അന്വേഷിച്ച് മദ്ധ്യപ്രദേശിലെ ഏതാനും മാദ്ധ്യമ പ്രവര്‍ത്തകര്‍ അവിടെയെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് വിവരം.

അഞ്ച് വര്‍ഷമായി ഉജ്ജൈനിലെ നയി സഡക്കിലെ ഒറ്റമുറി വീട്ടിൽ തനിച്ചാണ് എഴുപതുകാരനായ കുന്ദന്‍ ചന്ദ്രാവതിന്റെ താമസം. അയല്‍ക്കാരോട് ചോദിക്കാന്‍ മടിയായതുകൊണ്ട് സ്വന്തം റൊട്ടിയുണ്ടാക്കി കഴിച്ച് വിശപ്പടക്കുകയാണ് ഇദ്ദേഹം. ധരിക്കാന്‍ ഒരു ജോഡി വസ്ത്രങ്ങള്‍ മാത്രമേ ലക്ഷ്മണ്‍ ചാന്ദ്രാവതിന്റെ കൈവശമുള്ളൂ.

അഞ്ഞൂറ് രൂപയില്‍ താഴെ മാത്രമാണ് മാസം മകന്‍ തനിക്ക് തരുന്നതെന്ന് ഈ പിതാവ് പറയുന്നു. മകന്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അനുഭവിക്കുമെന്നും തക്കതായ ശിക്ഷ കിട്ടുമെന്നും ലക്ഷ്മണ്‍ പറയുന്നു.

സിപിഐഎം അക്രമരാഷ്ട്രീയത്തിനെതിരെ എന്ന പേരില്‍ ഭോപ്പാലില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ചന്ദ്രാവത് പിണറായിയുടെ തലയെടുക്കുന്നവര്‍ക്ക് ഒരുകോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നത്. കേരള മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയ ആര്‍.എസ്.എസ് നേതാവിനെതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധത്തെതുടര്‍ന്ന് ആര്‍എസ്എസ് ചന്ദ്രാവതിനെ സംഘടനാ ചുമതലകളില്‍ നിന്നും നീക്കിയിരുന്നു.

വിവാദ പ്രസ്താവനയില്‍ ഉറച്ച് നിന്ന കുന്ദന്‍ ചന്ദ്രാവത് പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്ന് വിഷയത്തില്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. പ്രസ്താവനയില്‍ ഖേദിക്കുന്നതായും പറഞ്ഞത് പിന്‍വലിക്കുകയുമാണെന്നായിരുന്നു ചന്ദ്രാവത് പറഞ്ഞത്.

Read More >>