മഴ 15 മിനിട്ടു കനിഞ്ഞപ്പോള്‍ ടെറസില്‍ നിന്നും 600 ലിറ്റര്‍ വെള്ളം; വെള്ളത്തിന്റെ വിലയറിഞ്ഞ ജനങ്ങള്‍ വേനല്‍മഴയ്ക്കു നല്‍കിയതു ഗംഭീര വരവേല്‍പ്പ്

ഇതുവരെയുള്ള വേനലിന്റെ കാഠിന്യം നന്നായി അറിഞ്ഞതിനാല്‍ പെയ്തു തുടങ്ങിയ മഴവിട്ടുകളയുവാന്‍ ആരും തയ്യാറായിരുന്നില്ല. വറ്റിത്തുടങ്ങിയ കിണറുകള്‍ക്ക് ദാഹം തീര്‍ക്കാന്‍ ഈ മഴയ്ക്കായില്ലെങ്കിലും മുറ്റത്തിരിക്കുന്ന പാത്രങ്ങളില്‍ ജലം നിറയ്ക്കാന്‍ അതിനായി. വേനല്‍മഴ നല്‍കിയ സന്തോഷങ്ങള്‍ പലരും സോഷ്യല്‍മീഡിയയില്‍ക്കൂടി പങ്കുവെയ്ക്കുകയും ചെയ്തു.

മഴ 15 മിനിട്ടു കനിഞ്ഞപ്പോള്‍ ടെറസില്‍ നിന്നും 600 ലിറ്റര്‍ വെള്ളം; വെള്ളത്തിന്റെ വിലയറിഞ്ഞ ജനങ്ങള്‍ വേനല്‍മഴയ്ക്കു നല്‍കിയതു ഗംഭീര വരവേല്‍പ്പ്

അതികഠിനമായ വരള്‍ച്ചയ്ക്കാണ് 2017 സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. സ്ഥിരമായി ലഭിക്കുന്ന രണ്ടു മണ്‍സൂണുകളും ചതിച്ചതോടെ ഇതുവരെ കാണാത്ത അസാധാരണ സാഹചര്യം സംസ്ഥാനത്ത് ഉടലെടുക്കുകയായിരുന്നു. 1901 നു ശേഷം രേഖപ്പെടുത്തിയ ഏറ്റവും വലിയ വരള്‍ച്ചയ്ക്ക് ആശ്വാസം പകള്‍ന്നുകൊണ്ടാണ് ഇന്നലെയും ഇന്നുമായി സംസ്ഥാനത്ത് വേനല്‍മഴയെത്തിയത്.

ഇന്നലെ കൊച്ചിയില്‍ സാമാന്യം നല്ല മഴ ലഭിച്ചുവെങ്കിലും തെക്കന്‍ ജില്ലകളില്‍ കിട്ടിയിരുന്നില്ല. അതിനു പ്രായശ്ചിത്തമെന്നവണ്ണം ഇന്നു ഉച്ചയോടെ തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ മഴയെത്തുകയായിരുന്നു. കടുത്ത വേനലിന് ആശ്വാസം പകര്‍ന്നെത്തിയ മഴയ്ക്കു ഹൃദ്യമായ വരവേല്‍പ്പാണു ജനങ്ങള്‍ നല്‍കിയത്.

ഇതുവരെയുള്ള വേനലിന്റെ കാഠിന്യം നന്നായി അറിഞ്ഞതിനാല്‍ പെയ്തു തുടങ്ങിയ മഴവിട്ടുകളയുവാന്‍ ആരും തയ്യാറായിരുന്നില്ല. വറ്റിത്തുടങ്ങിയ കിണറുകള്‍ക്ക് ദാഹം തീര്‍ക്കാന്‍ ഈ മഴയ്ക്കായില്ലെങ്കിലും മുറ്റത്തിരിക്കുന്ന പാത്രങ്ങളില്‍ ജലം നിറയ്ക്കാന്‍ അതിനായി. വേനല്‍മഴ നല്‍കിയ സന്തോഷങ്ങള്‍ പലരും സോഷ്യല്‍മീഡിയയില്‍ക്കൂടി പങ്കുവെയ്ക്കുകയും ചെയ്തു.

വേനല്‍ അതിന്റെ വിശ്വരൂപം കാട്ടിയതോടെ മഴക്കുഴികളെയും മഴവെള്ളസംഭരണികളെയും പറ്റി മലയാളികള്‍ ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. സാധാരണ കഴിഞ്ഞ വര്‍ഷങ്ങളില്‍ വേനല്‍ ഇത്രത്തോളം രൂക്ഷമാകാറില്ലായിരുന്നു. ഒരുപക്ഷ അങ്ങനെ സംഭവിക്കുന്നെങ്കില്‍ത്തന്നെ ഏപ്രില്‍ പകുതിയോടുകൂടി മാത്രമേ രൂക്ഷമായ ജലദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങുമായിരുന്നുള്ളു. എന്നാല്‍ ഈ വര്‍ഷം ജനുവരി പകുതിയോടെ തന്നെ കിണറുകളും സംസ്ഥാനത്ത് കിണറുകളും കുളങ്ങളും മറ്റു ജലസംഭരണികളും വറ്റിയിരുന്നു. ഈ സാഹചര്യത്തില്‍ മലയാളികള്‍ക്കു ജലസംഭരണത്തേയും മഴവെള്ള ശേഖരണത്തേയും പറ്റി ചിന്തിക്കാതെ വേറെ വഴിയില്ല എന്നുള്ളതാണ് സത്യം.

സംസ്ഥാനം കണ്ടതില്‍വച്ച് ഏറ്റവും വലിയ വരള്‍ച്ചയാണ് ഇപ്പോഴത്തേത്. നദികള്‍ വറ്റി വരണ്ടു. മഴയുടെ അളവ് ക്രമാധീതമായി കുറഞ്ഞതോടെ ചൂട് അതിതീക്ഷ്ണമായി. ഭൂഗര്‍ഭജല വിതാനം മുക്കാല്‍ കിലോമീറ്ററോളം താഴ്ന്നുവെന്നാണ് ഭൂജലവകുപ്പിന്റെ റിപ്പോര്‍ട്ട്. മഴ പെയ്യാത്തതാണ് ഇതിനു കാരണം. ജലസംഭരണികളില്‍ കഴിഞ്ഞവര്‍ഷത്തേതിനേക്കാള്‍ 45 ശതമാനം വെള്ളത്തിന്റെ കുറവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

സംസ്ഥാനത്തു ഭൂഗര്‍ഭജലനിരപ്പും അതിഭീകരമായ അവസ്ഥയിലേക്കു താഴ്ന്നു കഴിഞ്ഞു. മഴക്കുറവുമൂലം ഡിസംബര്‍ മാസത്തോടെ കിണറുകള്‍ വറ്റിത്തുടങ്ങിയിരുന്നു. അതിനു പിന്നാലെയാണു ഭൂഗര്‍ഭ ജലനിരപ്പിലും വന്‍ കുറവു അനുഭവപ്പെട്ടു തുടങ്ങിയത്. ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കുറവു വരുന്നതോടെ ഏപ്രില്‍- മെയ് മാസങ്ങളില്‍ ജലക്ഷാമം ഇപ്പോള്‍ കരുതുന്നതിലും രൂക്ഷമാകുമെന്നാണ് സൂചന.

കുംഭമാസത്തില്‍ കാലംതെറ്റി വന്നണഞ്ഞ ഈ മഴപോലെ വരും ദിവസങ്ങളില്‍ മഴ പെയ്തലച്ചില്ലെങ്കില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ജീവിതവും നരകത്തിനുതല്യമാകുമെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.

Read More >>