ദേശീയ വനിതാദിനാഘോഷത്തിനായി ഗുജറാത്തിലെത്തിയ ജനപ്രതിനിധിയെ തട്ടം അഴിച്ചുമാറ്റി സംഘപരിവാര്‍ അപമാനിച്ചു

വനിതാ ജനപ്രതിനിധികള്‍ക്കായി വനിതാദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പിലാണ് സംഭവം. പരിപാടി ആരംഭിച്ചെങ്കിലും ഉച്ചയോടെ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് തട്ടം അഴിക്കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷഹര്‍ബാനെ സമീപിച്ചത്

ദേശീയ വനിതാദിനാഘോഷത്തിനായി ഗുജറാത്തിലെത്തിയ ജനപ്രതിനിധിയെ തട്ടം അഴിച്ചുമാറ്റി സംഘപരിവാര്‍ അപമാനിച്ചു

ഗുജറാത്തിലെ അഹമദാബാദ് ഗാന്ധിനഗറില്‍ സംഘടിപ്പിച്ച ദേശീയ വനിതാ ദിനാഘോഷത്തിനെത്തിയ വയനാട്ടില്‍ നിന്നുള്ള വനിതാ ജനപ്രതിനിധിയെ തട്ടം അഴിച്ചുമാറ്റി സംഘപരിവാര്‍ അപമാനിച്ചു. മുപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും മുസ്ലിംലീഗ് നേതാവുമായ ഷഹര്‍ബാന്‍ സെയ്തലവിക്കാണ് വനിതാദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി
പങ്കെടുത്ത പരിപാടിയായിട്ടും കയ്‌പേറിയ അനുഭവമുണ്ടായത്.

വനിതാ ജനപ്രതിനിധികള്‍ക്കായി വനിതാ ദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച സ്വച്ഛ് ശക്തി ക്യാമ്പിലാണ് സംഭവം. പരിപാടി ആരംഭിച്ചെങ്കിലും ഉച്ചയോടെ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കെയാണ് തട്ടം അഴിക്കണമെന്നാവശ്യപ്പെട്ടു സുരക്ഷാ ഉദ്യോഗസ്ഥര്‍ ഷഹര്‍ബാനെ സമീപിച്ചത്. നിര്‍ബന്ധത്തെ തുടര്‍ന്ന് ഷഹര്‍ബാന്‍ തട്ടം അഴിച്ചുമാറ്റി.


തുടര്‍ന്ന് കേരളത്തില്‍ നിന്നെത്തിയ ജനപ്രതിനിധികള്‍ പ്രതിഷേധിച്ചതോടെയാണ് തട്ടം അണിയാന്‍ അനുവദിച്ചത്. സംഭവത്തില്‍ ഇവര്‍ സ്ഥലം പൊലീസ് ചീഫിന് പരാതി നല്‍കി. പഞ്ചായത്ത് പ്രസിഡന്റുമായരുള്‍പ്പെടെ 100 അംഗ വനിതാ ടീമിലെ അംഗമാണ് ഷഹര്‍ബാനും. ഇന്ന് ഉച്ചക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി പരിപാടിയെ അഭിസംബോധന ചെയ്യുന്നത്. അതിന് മുമ്പാണ് കറുത്തം തട്ടം അഴിച്ചുമാറ്റണമെന്ന് നിര്‍ബന്ധിച്ചത്.

6000 വനിതാ പ്രതിനിധികള്‍ പങ്കെടുക്കുന്നതാണ് സ്വച്ഛ് ശക്തി ക്യാമ്പ്. വനിതാ ദിനത്തില്‍പോലും സംഘപരിവാറിന്റെ അസഹിഷ്ണുതയുടെ ഇരയാവുകയായിരുന്നു ഷഹര്‍ബാന്‍ സെയ്തലവി. സ്ഥലത്തുണ്ടായിരുന്ന സാമൂഹ്യപ്രവര്‍ത്തക അശ്വതി കെ ടിയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ സംഭവം പുറംലോകത്തെ അറിയിച്ചത്.