രണ്ടുമാസത്തിനുള്ളില്‍ അഞ്ച് രാജ്യങ്ങള്‍; മെയ് പകുതി മുതൽ പ്രധാനമന്ത്രിക്ക് തിരക്കൊഴിയാത്ത വിദേശപര്യടനം

ജപ്പാനിലേക്കായിരുന്നു പ്രധാനമന്ത്രി അവസാനമായിയാത്ര നടത്തിയത്. തുടര്‍ന്നു പാര്‍ലമെന്റ് സമ്മേളനങ്ങളും ഉത്തര്‍പ്രദേശ്, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ യാത്രകള്‍ക്ക് ഇടവേളകളുണ്ടാകുകയായിരുന്നു.

രണ്ടുമാസത്തിനുള്ളില്‍ അഞ്ച് രാജ്യങ്ങള്‍; മെയ് പകുതി മുതൽ പ്രധാനമന്ത്രിക്ക് തിരക്കൊഴിയാത്ത വിദേശപര്യടനം

ഉത്തര്‍പ്രദേശ് ഉള്‍പ്പെട്ട സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം മെയ് പകുതിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു തിരക്കൊഴിയാത്ത വിദേശപര്യടനങ്ങള്‍. രണ്ടു മാസത്തിനുള്ളില്‍ അഞ്ച് രാജ്യങ്ങളിലാണ് പ്രധാനമന്ത്രി എത്തുന്നത്. ശ്രീലങ്ക, റഷ്യ, ജര്‍മനി, സ്പെയിന്‍, കസാഖ്സ്താന്‍ എന്നീ രാജ്യങ്ങള്‍ നയതന്ത്ര നീക്കങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി സന്ദര്‍ശിക്കും.

ജപ്പാനിലേക്കായിരുന്നു പ്രധാനമന്ത്രി അവസാനമായിയാത്ര നടത്തിയത്. തുടര്‍ന്നു പാര്‍ലമെന്റ് സമ്മേളനങ്ങളും ഉത്തര്‍പ്രദേശ്, മേഖാലയ തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പും വന്നതോടെ യാത്രകള്‍ക്ക് ഇടവേളകളുണ്ടാകുകയായിരുന്നു.

ശ്രീലങ്കയിലേക്കാണ് മോദിയുടെ ആദ്യയാത്ര. മെയ് പകുതിയോടെ നടക്കുന്ന ബുദ്ധമത സമ്മേളനത്തില്‍ പങ്കെടുക്കുവാനാണ് പ്രധാനമന്ത്രി പോകുന്നത്. മാത്രമല്ല ബുദ്ധമതപ്രാതിനിധ്യമുള്ള രാജ്യങ്ങള്‍ സംഘടിപ്പിക്കുന്ന ഐക്യരാഷ്ട്രദിനാഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. യാത്രയില്‍ ഇന്ത്യയുടെ സഹായത്തോടെ നിര്‍മിച്ച ശ്രീലങ്കയിലെ ആശുപത്രിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും.

തുടര്‍ന്ന് പ്രധാനമന്ത്രി റഷ്യയിലേക്കു പോകും. ഇന്ത്യ-റഷ്യ നയതന്ത്രബന്ധത്തിന്റെ എഴുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് റഷ്യാ സന്ദര്‍ശിക്കുന്നത്. സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ ജൂണ്‍ ഒന്നുമുതല്‍ മൂന്നുവരെ നടക്കുന്ന് സാമ്പത്തികഫോറത്തിലും, ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും.

തുടര്‍ന്നു പ്രധാനമന്ത്രി ജര്‍മ്മനിയുടെ തലസ്ഥാനമായ ബര്‍ലിനിലേക്ക് യാത്ര തിരിക്കും. ഇന്തോ-ജര്‍മന്‍ ഇന്റര്‍ ഗവണ്‍മെന്റല്‍ കമ്മിഷന്റെ നാലാമത് യോഗത്തില്‍ പങ്കെടുക്കുന്ന അദ്ദേഹം മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ക്ക് ജര്‍മന്‍നിക്ഷേപം ക്ഷണിക്കും.

സ്‌പെയിന്‍ യാത്രയില്‍ മോദി പ്രധാനമായും ലക്ഷ്യമിടുന്നത് സ്മാര്‍ട്ട് സിറ്റി, പ്രതിരോധം, പാരമ്പര്യേതര ഊര്‍ജം തുടങ്ങിയ മേഖലകളിലെ നിക്ഷേപം തേടലാണ്.

Read More >>