എന്താ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കിത് പാടില്ലേ? പ്രീതിയുടെ ചൂളമടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

പെണ്‍കുട്ടികള്‍ ചൂളമടിച്ചാല്‍ വീടു നരകമാകുമെന്നൊക്കെയുള്ള പുരുഷകേന്ദ്രീകൃത തിട്ടൂരങ്ങള്‍ മറികടന്നാണ് പ്രീതി സംഗീതത്തിന്റെ അകമ്പടിയില്‍ മനോഹരമായി ചൂളം വിളിച്ചത്. എന്താ ഞങ്ങള്‍ക്ക് പെണ്ണുങ്ങള്‍ക്കിത് പാടില്ലാത്ത കാര്യമാണോ? ആണെങ്കിലും പ്രശ്നമില്ലെന്ന് പ്രീതി പവിത്രന്‍.

എന്താ ഞങ്ങള്‍ പെണ്ണുങ്ങള്‍ക്കിത് പാടില്ലേ? പ്രീതിയുടെ ചൂളമടി സോഷ്യല്‍ മീഡിയയില്‍ വൈറല്‍

കുറുക്ക് സിരിത്തവളെ എന്നെ കുങ്കുമത്തിൽ കരൈച്ചവളെ.. അര്‍ജ്ജുനും മനീഷ കൊയ്‌രാളയും പ്രധാന വേഷത്തിലഭിനയിച്ച മുതല്‍വന്‍ എന്ന തമിഴ് ചിത്രത്തിലെ ഗാനമാണിത്. കരോക്കെ സംഗീതത്തെ കൂട്ടുപിടിച്ച് കോഴിക്കോട് ജില്ലയിലെ കൊടുവള്ളി സ്വദേശിനി പ്രീതി പവിത്രന്‍ ഇതിനു ചൂളമടിച്ചപ്പോള്‍ സംഭവം വലിയ ഹിറ്റായി.

അമേരിക്കയില്‍ ഐടി പ്രഫഷണലായി ജോലി ചെയ്യുന്ന പ്രീതി പാട്ടിന്റെ വരികള്‍ അവസാനിക്കുന്നത് വരെ ചൂളമടിച്ച് തകര്‍ത്തു. പ്രീതിയുടെ ചൂളമടി ഗാനം വാട്‌സ് ആപ്പിലും ഫെയ്സ്ബുക്കിലും ഇതിനകം ഹിറ്റായിക്കഴിഞ്ഞു.


പെണ്‍കുട്ടികള്‍ ചൂളമടിച്ചാല്‍ വീടു നരകമാകുമെന്നൊക്കെയുള്ള പുരുഷകേന്ദ്രീകൃത തിട്ടൂരങ്ങള്‍ മറികടന്നാണ് പ്രീതി സംഗീതത്തിന്റെ അകമ്പടിയില്‍ മനോഹരമായി ചൂളം വിളിച്ചത്. എന്താ ഞങ്ങള്‍ക്ക് പെണ്ണുങ്ങള്‍ക്കിത് പാടില്ലാത്ത കാര്യമാണോ? ആണെങ്കിലും പ്രശ്നമില്ലെന്ന് പ്രീതി പവിത്രന്‍ പറയുന്നു.

[video width="360" height="360" mp4="http://ml.naradanews.com/wp-content/uploads/2017/03/WhatsApp-Video-2017-03-07-at-3.14.41-PM.mp4"][/video]

തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവ് പ്രവീണ്‍ രവീന്ദ്രനും മകളുമൊത്ത് അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ പ്രീതി അവിടെ നിന്നു തന്നെയാണ് ഇത് റെക്കോര്‍ഡ് ചെയ്തതും. കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന മഴവില്‍ എഫ് എമ്മില്‍ പാര്‍ട് ടൈം വാര്‍ത്ത വായനയും തുടരുന്നുണ്ട് ഈ ചൂളമടിക്കാരി.