ലോകം നയിക്കുന്ന 12 ഇന്ദിരാഗാന്ധിമാര്‍; വനിതാദിനം ഇവരെ സല്യൂട്ട് ചെയ്യുന്നു

ലോകത്തിന്റെ അധികാരം സ്ത്രീകളുടേതാകുകയാണ്- ഇന്ദിരാഗാന്ധിക്കു ശേഷം ഇന്ത്യയ്ക്ക് ഒരു വനിതാപ്രധാനമന്ത്രി ഉണ്ടായിട്ടില്ല എന്ന വസ്തുതയോടെ ലോകം നയിക്കുന്ന സ്ത്രീകളെ പരിചയപ്പെടാം

ലോകം നയിക്കുന്ന 12 ഇന്ദിരാഗാന്ധിമാര്‍; വനിതാദിനം ഇവരെ സല്യൂട്ട് ചെയ്യുന്നു

തെരേസ മേ
thresa may എന്നതിനുള്ള ചിത്രംബ്രിട്ടനിലെ രണ്ടാമത്തെ വനിതാ പ്രധാന മന്ത്രിയാണ് തെരേസ മേ.  ഡേവിഡ് കാമറൂണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് തെരേസയെത്തേടി പ്രധാനമന്ത്രി സ്ഥാനമെത്തിയത്. 1956 ഒക്ടോബര്‍ 1ന് ജനിച്ച തെരേസ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയിലൂടെയാണ് രാഷ്ട്രീയത്തില്‍ പ്രവേശിച്ചത്. ഒരു വികാരിയുടെ മകളായി ജനിച്ച തെരേസ ബാങ്ക് ഓഫ് ഇംഗ്ലണ്ടില്‍ ജോലി ചെയ്തിരുന്നു. 1997ലാണ് തെരേസ ആദ്യമായി എംപി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. 2002-2003 കാലഘട്ടത്തില്‍ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയുടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം വഹിച്ചിരുന്നു.


എര്‍ണ സോള്‍ബെര്‍ഗ്

erna solberg എന്നതിനുള്ള ചിത്രംനോര്‍വെ പ്രധാന മന്ത്രിയായ എര്‍ണ സോള്‍ബെര്‍ഗ് രാജ്യത്തെ കരുത്തയായ വനിതാ രാഷ്ട്രീയക്കാരിലൊരാളാണ്. 2013ലാണ് ഇവരെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സ്റ്റോര്‍ട്ടിംഗ് എന്ന പേരിലറിയപ്പെടുന്ന നോര്‍വെ പാര്‍ലിമെന്റില്‍ 1989 മുതല്‍ ഇവര്‍ അംഗമാണ്. 2004ല്‍ ഇവരെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി നേതാവായി തിരഞ്ഞെടുത്തു. ഗ്രോ ഹാര്‍ലെം ബ്രണ്ട്‌ലാന്റിന് ശേഷം രണ്ടാമത് വനിതാ പ്രധാന മന്ത്രിയാണ് എര്‍ണ.

michelle bachelet എന്നതിനുള്ള ചിത്രംമിഷേല്‍ ബാഷെല്‍

ചിലിയുടെ ആദ്യ വനിതാ പ്രസിഡന്റാണ് 66കാരിയായ വെറോണിക്ക മിഷേല്‍ ബാഷെല്‍ ജെറിയ. 2014 മാര്‍ച്ച് 11ന് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മിഷേല്‍ ഇതിന് മുമ്പ് 2006-2010 കാലഘട്ടത്തിലും പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്നു. 2013 ഡിസംബറില്‍ ഐക്യരാഷ്ട്ര സംഘടനയുടെ ലിംഗ സമത്വത്തിനും സ്ത്രീ ശാക്ത്രീകരണത്തിനുമായുള്ള സംഘടനയുടെ ആദ്യ എക്‌സിക്യൂട്ടിവ് ഡയറക്ടറായും തിരഞ്ഞെടുത്തിരുന്നു. 1932ന് ശേഷം രണ്ടുതവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയെന്ന പ്രത്യേകതയും ഇവര്‍ക്കാണ്. ഡോക്ടറായിരുന്ന മിഷേല്‍ നേരത്തെ റിക്കാര്‍ഡോ ലാഗോസ് മന്ത്രിസഭയില്‍ പ്രതിരോധ-ആരോഗ്യ മന്ത്രി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

ബീറ്റ സിഡ്‌ലോ
beata szydło എന്നതിനുള്ള ചിത്രം
പോളണ്ട് പ്രധാനമന്ത്രിയാണ് ബീറ്റ മറിയ സിഡ്‌ലോ. 2015 പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിന് ശേഷമാണ് ബീറ്റയുടെ നേതൃത്വത്തില്‍ മന്ത്രിസഭ രൂപീകരിക്കുന്നത്. ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുടെ വൈസ് ചെയര്‍മാനായി ചുമതല വഹിച്ചിട്ടുണ്ട്. ഹന്ന സുചോക്ക, ഇവ കോപാക്‌സ് എന്നിവര്‍ക്ക് ശേഷം പോളണ്ട് പ്രധാനമന്ത്രിയകുന്ന ആദ്യ വനിതയാണ് ബീറ്റ. ഖനി തൊഴിലാളിയുടെ മകളായി ജനിച്ച ബീറ്റ 1989ല്‍ ബിരുദം നേടി.

കേസ്റ്റി കലിജുലൈദ്

kersti kaljulaid എന്നതിനുള്ള ചിത്രംകേസ്റ്റി കലിജുലൈദ് എസ്റ്റോണിയയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്. 1918ല്‍ സ്വാതന്ത്യം ലഭിച്ച രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണിവര്‍. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റെന്ന ബഹുമതിയും 46കാരിയായ കേസ്റ്റിക്ക് സ്വന്തമാണ്. 1987ല്‍ ബിരുദം നേടിയ കേസ്റ്റി ജൈവശാസ്ത്രജ്ഞയായി ജോലി ചെയ്തിട്ടുണ്ട്. 2001ല്‍ എംബിഎ ബിരുദം നേടിയ കേസ്റ്റി മുന്‍ പ്രധാമന്ത്രി മാര്‍ട്ട് ലാറിന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്.ഡാലിയ ഗ്രൈബാസ്‌കെയ്റ്റ്
http://www.thefamouspeople.com/profiles/images/dalia-grybauskait-1.jpg ലിത്വാനയുടെ പ്രസിഡന്റാണ് ഡാലിയ ഗ്രൈബാസ്‌കെയ്റ്റ്. 2009ലും 2014ലും ഇവര്‍ തുടര്‍ച്ചയായി രാജ്യത്തിന്റെ പ്രധാനമന്ത്രിയായി. ആദ്യ വനിതാ പ്രസിഡന്റായ ഡാലിയയ്ക്ക് രണ്ട് തവണ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും സ്വന്തമാണ്. ഉരുക്കുവനിതയെന്ന് അറിയപ്പെടുന്ന ഡാലിയ വിദേശകാര്യ സഹമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 11 വയസ് മുതല്‍ കായികരംഗത്ത് സജീവമായ ഡാലിയ അറിയപ്പെടുന്ന ബാസ്‌കറ്റ് ബോള്‍ താരം കൂടിയാണ്.

ആന്‍ജല മെര്‍ക്കല്‍

angela merkel എന്നതിനുള്ള ചിത്രം ജര്‍മനിയിലെ ചാന്‍സിലറും ദി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് യൂണിയന്‍ നേതാവുമാണ് ആന്‍ജല ഡൊറോത്തിയ മെര്‍ക്കല്‍. ശാസ്ത്രജ്ഞയായ ആന്‍ജല 1989ലാണ് രാഷ്ട്രീയത്തിലെത്തുന്നത്. 1991ല്‍ ഇവരെ വനിതാ-യുവജന മന്ത്രിയായി തിരഞ്ഞെടുത്തിരുന്നു. 2005 തിരഞ്ഞെടുപ്പില്‍ ഇവരെ രാജ്യത്തെ ആദ്യ ചാന്‍സിലറായി തിരഞ്ഞെടുത്തിരുന്നു.കൊളിന്‍ഡ ഗ്രാബാര്‍ കിതറോവിക്
kolinda grabar kitarović എന്നതിനുള്ള ചിത്രം


കോളിന്‍ഡ ഗ്രാബാര്‍ കിതറോവിക് ക്രോയേഷ്യയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്. 2015ല്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്. നാപ്പത്താറാമത്തെ വയസില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട കോളിന്‍ഡ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ്. പ്രസിഡന്റ് സ്ഥാനം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവര്‍ ക്രൊയേഷ്യന്‍ ഗവണ്‍മെന്റിലെ പല തന്ത്രപ്രധാനമായ ചുമതലകളും വഹിച്ചിരുന്നു. 2003-2005 കാലഘട്ടത്തില്‍ യൂറോപ്യന്‍ അഫയേഴ്‌സ് മന്ത്രിയായിരുന്നു. 2005-2008 കാലഘട്ടത്തില്‍ വിദേശകാര്യ മന്ത്രി സ്ഥാനം വഹിച്ച ഇവര്‍ ആ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയായിരുന്നു.

ഷെയ്ഖ് ഹസീന
sheikh hasina എന്നതിനുള്ള ചിത്രം


ബംഗ്ലാദേശ് പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന വാഹിദ്. നാല് പതിറ്റാണ്ടായി രാഷ്ട്രീയ രംഗത്തുള്ള ഷെയഖ് ഹസീന 1986-1990, 1991-1995 കാലഘട്ടത്തില്‍ പാര്‍ലിമെന്റില്‍ പ്രതിപക്ഷ നേതാവായിരുന്നു. 1981 മുതല്‍ ബംഗ്ലാദേശ് അവാമി ലീഗ് നേതാവാണ്. 2008ലും 2014ലും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഹസീന മൂന്ന് തവണ പ്രധാനമന്ത്രി പദം അലങ്കരിച്ചു. 2016ല്‍ ഹോബ്‌സ് മാസിക പുറത്തിറക്കിയ ശക്തരായ 100 വനിതകളുടെ പട്ടികയില്‍ 36ാം സ്ഥാനത്തായിരുന്നു ഇവര്‍.സായ് ഇങ്ങ് വെന്‍
ബന്ധപ്പെട്ട ചിത്രം

സായ് ഇങ്ങ് വെന്‍ തായ്‌വാനിലെ ഇപ്പോഴത്തെ പ്രസിഡന്റും പ്രമുഖ രാഷ്ടീയക്കാരിയുമാണ്. ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാര്‍ട്ടിയില്‍ നിന്നുള്ള രണ്ടാമത്തെ പ്രസിഡന്റാണിവര്‍. അവിവാഹിതയായ ആദ്യ വനിതാ പ്രസിഡന്റായ സായ് 2008-20012 കാലഘട്ടത്തില്‍ പാര്‍ട്ടി ചെയര്‍പേഴ്‌സണായിരുന്നു. 1993ല്‍ നിയമബിരുദം നേടിയ ഇവര്‍ പ്രസിഡന്റാകുന്നതിന് മുമ്പ് ഗവണ്‍മെന്റിലെ പല തന്ത്രപ്രധാന ചുമതലകളും വഹിച്ചിരുന്നു.


ബിദ്യ ദേവി ഭന്ദാരി


bindiya devi bhandari എന്നതിനുള്ള ചിത്രം

നേപ്പാള്‍ പ്രസിഡന്റാണ് ബിദ്യ ദേവി ഭന്ദാരി. രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റും കൂടിയാണ് ബിദ്യ. കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് നേപ്പാളിന്റെ വൈസ് ചെയര്‍പേഴ്‌സണ്‍ ആയിരുന്നു ഇവര്‍. 2016ല്‍ നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ 549 അംഗ സഭയില്‍ 327 വോട്ടുകളാണ് ഇവര്‍ നേടിയത്. ഫോര്‍ബ്‌സ് മാസികയുടെ ലോകത്തെ ശക്തരായ വനിതകളുടെ ലിസ്റ്റില്‍ അമ്പത്തിരണ്ടാം സ്ഥാനത്തെത്തിയ ബിദ്യ നേരത്തെ പ്രതിരോധമന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.


എലന്‍ ജോണ്‍സണ്‍ സര്‍ലീഫ്

ellen johnson sirleaf എന്നതിനുള്ള ചിത്രംഎലന്‍ ജോണ്‍സണ്‍ സര്‍ലീഫ് ലൈബീരിയുടെ ഇപ്പോഴത്തെ പ്രസിഡന്റാണ്. മുമ്പ് ധനകാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ച എലന്‍ രാജ്യത്തെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ്.

സ്ത്രീകളുടെഉന്നമനത്തിനായി നല്‍കിയ സംഭവാനകള്‍ പരിഗണിച്ച് ഇവരെ 2011ല്‍ നൊബേല്‍ സമ്മാനത്തിന് തെരഞ്ഞടുത്തിരുന്നു. 2013ല്‍ ഇന്ത്യ ഇവരെ ഇന്ദിരാഗാന്ധി അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. 2016ല്‍ ഫോര്‍ബ്‌സ് മാസിക പുറത്തിറക്കിയ ശക്തരായ വനിതകളുടെ പട്ടികയില്‍ 83ാം സ്ഥാനത്തായിരുന്നു ഇവര്‍.ഹില്‍ഡ ഹെയ്ന്‍

hilda heine എന്നതിനുള്ള ചിത്രംഹില്‍ഡ കാത്തി ഹെയ്ന്‍ മാര്‍ഷല്‍ ഐലന്റിലെ ഇപ്പോഴത്തെ പ്രസിഡന്റാണ്. മാര്‍ഷല്‍ ഐലന്റില്‍ നിന്ന് ആദ്യമായി ഡോക്ടറേറ്റ് ബിരുദം നേടുന്ന ആദ്യ വ്യക്തിയെന്ന ബഹുമതിയും ഇവര്‍ക്കാണ്. പ്രസിഡന്റ് പദവി തേടിവരും മുമ്പ് ഹില്‍ഡ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. രാജ്യത്തിന്റെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയാണ് എട്ടാമത് പ്രസിഡന്റായി ചുമതലയേറ്റ ഹില്‍ഡ.